സ്‌മൈല്‍ പിങ്കിയ്‌ക്ക് ഓസ്‌കാര്‍

ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലെ മുറിച്ചുണ്ടുള്ള പെണ്‍കുട്ടിയുടെ കഥ പറയുന്ന ഡോക്യുമെന്ററിയാണ് സ്‌മൈല്‍ പിങ്കി. മുറിച്ചുണ്ടെന്ന വൈകല്യത്തിന്റെ പേരില്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്ന പിങ്കി എന്ന പെണ്‍കുട്ടി സാമൂഹിക പ്രവര്‍ത്തകനായ ഒരു ഡോക്ടറെ കണ്ടുമുട്ടുന്നു. ഡോക്ടറുടെ സഹായത്താല്‍ പിങ്കിയുടെ മുറിച്ചുണ്ട് മാറുകയും കുട്ടിയ്‌ക്ക് പുതിയൊരു ജീവിതം ലഭിയ്‌ക്കുകയും ചെയ്യുന്നു.
പോളിയോ നിര്‍മാര്‍ജ്ജന പ്രവര്‍ത്തകരുടെ ജീവിതം പ്രമേയമാക്കുന്ന മറ്റൊരു ഇന്ത്യന്‍ ഡോക്യുമെന്ററിയായ ഫൈനല്‍ ഇഞ്ച്‌്, ദ കോണ്‍സയന്‍സ് ഓഫ് നേം എന്‍, ദ വിറ്റ്‌നസ് ഫ്രം ദ ബാല്‍ക്കണി ഓഫ് റൂം 306 എന്നിവയായിരുന്നു ഈ വിഭാഗത്തില്‍ നോമിനേഷന്‍ ലഭിച്ച മറ്റു ഡോക്യമെന്ററികള്‍.












Click it and Unblock the Notifications