കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എ.ആര്‍ റഹ്മാന്‌ രണ്ട്‌ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍

  • By Staff
Google Oneindia Malayalam News

AR Rahman
ലോസ്‌ആഞ്ചലസ്‌: കൊഡാക്‌ തിയേറ്ററില്‍ ഇത്‌ ഇന്ത്യയുടെ ദിനമായിരുന്നു. 2009 ഫെബ്രുവരി 23 ഇന്ത്യയ്‌ക്ക്‌ ഇന്ത്യയിലെ ചലച്ചിത്രപ്രേമികള്‍ക്ക്‌ സംഗീതപ്രേമികള്‍ക്ക്‌ മറക്കാന്‍ കഴിയാത്ത ദിനമായി മാറി.

രണ്ട്‌ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടി എ ആര്‍ റഹ്മാനും മറ്റൊരു ഓസ്‌കാര്‍ പുരസ്‌കാരവുമായി റസൂല്‍ പൂക്കുട്ടിയും കോഡാക്‌ തിയേറ്ററിലെ വന്‍ സദസ്സിന്‌ മുന്നില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തി. 20 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ഓസ്‌കാറിന്റെ തിളക്കം ഇന്ത്യയിലെത്തി.

ഇതിന്‌ നിമിത്തമായിത്തീര്‍ന്നതാകട്ടെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ബ്രീട്ടീഷ്‌ ചിത്രം സ്ലം ഡോഗ്‌ മില്യനയറും. സംഗീതസംവിധാനത്തിനും മില്യനയറിലെ ഗുല്‍സാര്‍ എഴുതിയ ജയ്‌ ഹോ എന്ന ഗാനത്തിനുമാണ്‌ റഹ്മാന്‌ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചത്‌. ഡോക്യുമെന്ററി വിഭാഗത്തില്‍ സ്‌മൈല്‍ പിങ്കിയും അവാര്‍ഡ്‌ നേടിയതോടെ ഇന്ത്യയ്‌ക്ക്‌ ലഭിച്ച അംഗീകാരങ്ങള്‍ നാലായി.

ഹോളിവുഡ്‌ ഫോറിന്‍ പ്രസ്‌ അസോസിയേഷന്‍ സിനിമാ ലോകത്തെ പ്രതിഭകളെ ആദരിക്കുന്നതിനായി നല്‍കുന്ന ഗോള്‍ഡന്‍ ഗ്ലോബ്‌ പുരസ്‌കാരത്തിലൂടെ ഈ അവര്‍ഡ്‌ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന പെരുമയും റഹ്മാന്‍ സ്വന്തമാക്കിയിരുന്നു.

ആദ്യ ചലച്ചിത്ര ഗാനത്തിന്‌ തന്നെ ദേശീയ പുരസ്‌കാരം നേടി സംഗീതത്തില്‍ വേറിട്ട ഒരു വഴിതന്നെ തുറന്നുവച്ച അല്ലാ രാഖ റഹ്മാന്‍ എന്ന സംഗീതപ്രതിഭ ഇപ്പോഴിതാ ലോകത്തിന്റെ തന്നെ നെറുകയില്‍.

ഓരോപാട്ടുകളിലൂടെയും കേള്‍വിക്കാരെ പുതിയ ഈണങ്ങള്‍ കൊണ്ട്‌ വിസ്‌മയിപ്പിച്ച അര്‍ത്ഥമില്ലാത്ത വെറും ശബ്ദങ്ങള്‍ക്കുപോലും സംഗീതാത്മകമായ അര്‍ത്ഥങ്ങള്‍ നല്‍കി റഹ്മാന്‍ സംഗീതമെന്ന സ്വന്തം ശൈലിയുണ്ടാക്കിയെടുത്ത മഹാപ്രതിഭ അതാണ്‌ ഇന്ത്യയുടെ എ ആര്‍ റഹ്മാന്‍.

നമ്മള്‍ പ്രശംസിച്ചും ആദരിച്ചും പോന്ന ആ പ്രതിഭയെ സംശയമേതും കൂടാതെ ലോകം മുഴുവന്‍ അംഗീകരിച്ചിരിക്കുന്നു ഈ ഓസ്‌കാര്‍ പുരസ്‌കാരങ്ങളിലൂടെ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X