ജനറല്‍ മോട്ടോഴ്‌സ് ഫാക്ടറികള്‍ അടയ്‌ക്കുന്നു
മെക്‌സിക്കോ സിറ്റി: അമേരിക്കയിലെ പ്രമുഖ വാഹനനിര്‍മ്മാണ കമ്പനിയായ ജനറല്‍ മോട്ടോഴ്‌സ് മെക്‌സിക്കോയിലുള്ള മൂന്നു നിര്‍ണാശാലകള്‍ താല്‍കാലികമായി പൂട്ടുന്നു.
സാമ്പത്തിക മാന്ദ്യം രൂക്ഷമായതിനെത്തുടര്‍ന്ന് കമ്പനി വന്‍ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് മൂന്നു നിര്‍മാണശാലകള്‍ തല്‍ക്കാലം അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. സിലാവോ, ടൊലൂസ എന്നിവിടങ്ങളിലെ നിര്‍മാണശാലകള്‍ അഞ്ചുദിവസത്തേയ്‌ക്കാണ് അടച്ചിടുന്നത്.
മെക്‌സിക്കോയില്‍ നിന്നുള്ള വാഹനകയറ്റുമതി ജനുവരിയില്‍ 57 ശതമാനം കുറഞ്ഞിരുന്നു. ആഭ്യന്തരവിപിയിലെ വില്‍പന 28 ശതമാനത്തില്‍ കുറവാണ്. ഇതേത്തുടര്‍ന്നാണ് നിര്‍മാണം കുറയ്‌ക്കാന്‍ കമ്പനി തീരുമാനിച്ചത്.
ഫെബ്രുവരി മാര്‍ച്ച് മാസത്തിനിടെ റാമോസ് അരിസ്‌പേ പ്ലാന്റില്‍ നിന്നും 600 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി നേരത്തേ അറിയിച്ചിരുന്നു. ഇതിനു പുറമേ കമ്പനിയുടെ പല കേന്ദ്രങ്ങളില്‍ നിന്നായി ഒട്ടേറെ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.
വീണ്ടും പിരിച്ചുവിടലുകളുണ്ടാകുമെന്ന് കമ്പനി അറിയിപ്പും നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ 2009ല്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി 47,000ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് അറിയിപ്പ്












Click it and Unblock the Notifications