സ്ലംഡോഗിനെതിരെയുള്ള ഹര്‍ജി തള്ളി
അഹമ്മദാബാദ്: എട്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടി ലോകത്തിന്റെ നെറുകയിലെത്തിയ സ്ലംഡോഗ് മില്യനെയറിന് ഗുജറാത്ത് ഹൈക്കോടതിയുടെ ക്ലിന്‍ ചിറ്റ്.
ചിത്രത്തിന്റെ പേര് ഇന്ത്യന്‍ തെരുവുകളെ അധിക്ഷേപിയ്‌ക്കുന്നതാണെന്ന് ആരോപിച്ച് മീന ജഗ്‌പ്രതാപ് എന്നൊരാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുത്തരവ്. സ്ലംഡോഗ് മില്യനെയര്‍ മുഴുവന്‍ കണ്ടതിന് ശേഷമാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എസ് രാധാകൃഷ്‌ണന്‍ ഹര്‍ജി തള്ളിയത്.
ദരിദ്രരടക്കമുള്ള ജനവിഭാഗത്തിന് വലിയ പ്രചോദനമാണ് ചിത്രം നല്‌കുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മുംബൈയിലെ തെരുവ് കുട്ടികളുടെ അഭിനയപാടവം ലോകത്തിന് മുമ്പിലെത്തിച്ച സംവിധായകനെ പ്രശംസിയ്‌ക്കാനും കോടതി മടികാണിച്ചില്ല.
യാഥാസ്ഥിതിക കാഴ്‌ചപ്പാടുകളിലൂടെ കാണുന്നതിന് പകരം ഒരു മികച്ച കലാസൃഷ്ടി എന്ന നിലയില്‍ ചിത്രത്തെ സമീപിയ്‌ക്കണമെന്ന് കോടതി ഹര്‍ജിക്കാരനെ ഉപദേശിച്ചു.












Click it and Unblock the Notifications