മുംബൈ ആക്രമണം: നിര്‍ദ്ദേശം നല്‍കിയ ടേപ്പ് പുറത്ത്
മുംബൈ: നവംബറിലെ മുംബൈ ഭീകരാക്രമണം പൂര്‍ണമായും പാകിസ്‌താനില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് നടപ്പാക്കിയതെന്ന് വ്യക്തമാക്കുന്ന ടെലിഫോണ്‍ടേപ്പ് പുറത്തുവന്നു.
ഹെഡ്‌ലൈന്സ് ടുഡേ ചാനലാണ് ഏഴ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ടേപ്പ് പുറത്തുവിട്ടിരിക്കുന്നത്. പാകിസ്‌താനിലെ കറാച്ചിയില്‍ നിന്നുമാണ് ഫോണ്‍ വന്നത്. 26നും 27നും മുംബൈയില്‍ ആക്രമണം നടത്തിയ ഭീകരരും കറാച്ചിയിലെ താവളത്തിലുള്ളവരും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ ടേപ്പാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് ചാനല്‍ അവകാശപ്പെട്ടു.
ആക്രമണത്തന്റെ ഓരോ ചുവടും കറാച്ചിയില്‍നിന്നുള്ള നിര്‍ദ്ദേശമനുസരിച്ചായിരുന്നുവെന്നും സൈനിക ഓപ്പറേഷനുകള്‍ക്കായെന്നപോലെ പാകില്‍ മുംബൈ ആക്രമണത്തിനായി വാര്‍ റൂം തന്നെ തുറന്നിരുന്നുവെന്നും സംഭാഷണങ്ങള്‍ വ്യക്തമാക്കുന്നു. മുറിയിലെ സ്വിച്ചുകള്‍ ഏതൊക്കെയെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും മറ്റും താജ് ഹോട്ടലിലെ ഭീകരര്‍ കറാച്ചിയിലുള്ളവരുമായി നടത്തിയ സംഭാഷണത്തില്‍ പറയുന്നുണ്ട്.
എങ്ങനെയാണ് ഗ്രനേഡ് എറിയേണ്ടതെന്നും എങ്ങനെയാണ് കണ്ണീര്‍ വാതകം വന്നാല്‍ നേരിടേണ്ടതെന്നും കര്‍ട്ടനും കാര്‍പ്പെറ്റും കത്തിക്കേണ്ടതെങ്ങനെയാണെന്നുമൊക്കെ കറാച്ചിയില്‍ നിന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. എങ്ങനെയാണ് ഫലപ്രദമായി കൂട്ടക്കൊല നടത്തേണ്ടതെന്നും ബന്ദികളില്‍ നിന്നും എന്താണാവശ്യപ്പെടേണ്ടതെന്നുമൊക്കെ ഭീകരര്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്. ഒപ്പം ഭീകരര്‍ക്കുള്ള ആത്മരക്ഷാമാര്‍ഗങ്ങളും ഉപദേശിക്കുന്നുണ്ട്.












Click it and Unblock the Notifications