ബില്ലടക്കാന്‍ പണമില്ല : ചോരക്കുഞ്ഞിനെ വിറ്റു
ഖമ്മം: ആശുപത്രിയില്‍ പണമടയ്ക്കാനായി ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ 6,000 രൂപയ്ക്കു വിറ്റു. ആന്ധ്രാപ്രദേശിലെ ഖമ്മം സ്വദേശിനിയായ ദളിത് യുവതി രഞ്ജിനിയാണ് ആശുപത്രി ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതിനായി കുഞ്ഞിനെ വിറ്റത്. വനിതാ ശിശുക്ഷേമവകുപ്പു മന്ത്രി രേണുകാ ചൗധരിയുടെ ലോക്സഭാ മണ്ഡലത്തിലാണു സംഭവം.
20കാരിയായ രഞ്ജിനി കഴിഞ്ഞയാഴ്ചയാണ് കോതഗുഡ സര്‍ക്കാര്‍ ആശുപത്രിയില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. പ്രസവച്ചെലവായി ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ട 2,200 രൂപ കൊടുക്കാന്‍ ഇവര്‍ക്ക് കഴിവുണ്ടായിരുന്നില്ല. ഒടുവില്‍ പണത്തിനായി കുഞ്ഞിനെ വില്ക്കാന് രഞ്ജനി തീരുമാനിയ്ക്കുകയായിരുന്നു.
കോതഗുഡ സ്വദേശികളായ കുട്ടികളില്ലാത്ത ദമ്പതികളാണ് കുഞ്ഞിനെ വാങ്ങിയത്. കൈയില്‍ പണമില്ലാത്തത് കൊണ്ടാണ് കുഞ്ഞിനെ വിറ്റതെന്ന് രഞ്ജിനി പറയുന്നു. എന്നാല്‍ രഞ്ജിനിക്കെതിരെ നടപടിയെടുക്കുമെന്ന് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ രാജാറാം പറഞ്ഞു.
ഇതിന് പുറമെ ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്നും ഇവര്‍ അറിയിച്ചു. കുഞ്ഞിനെ മാതാവിനു തിരിച്ചു നല്കി മുലയൂട്ടാനുള്ള സൗകര്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഐസിഡിഎസ് ഉദ്യോഗസ്ഥര്‍.
തത്കാലത്തേക്ക് ഇവരെ സര്‍ക്കാരിന്റെ കീഴിലുള്ള അഭയ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പിന്നീട് അമ്മയ്ക്ക് താത്പര്യമുണ്ടെങ്കില്‍ കുഞ്ഞിനെ ദത്ത് നല്‍കുകയും ചെയ്യാമെന്ന് ഐസിഡിഎസ് അധികൃതര്‍ പറഞ്ഞു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications