പ്രധാനമന്ത്രിയാകാനില്ലെന്ന്: രാഹുല്‍
പലന്‍പൂര്‍: പൊതുതിരഞ്ഞെടുപ്പില്‍ യുപിഎ വീണ്ടും അധികാരത്തിലേറിയാല്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമീപഭാവിയിലൊന്നും താന്‍ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയാകാന്‍ യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ബനാസ്‌കന്ത ജില്ലയിലെ സനാലി ഗ്രാമത്തില്‍ ആദിവാസികളുമായുള്ള കൂടിക്കാഴ്‌ചയില്‍ സംസാരിക്കുകയായിരുന്നു. അടുത്ത തവണയും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മന്‍മോഹന്‍ സിങ് തന്നെയായിരിക്കും.
അതിനാല്‍ ഞാന്‍ പ്രധാനമന്ത്രിയാകുകയെന്ന പ്രശ്‌നം ഉദിക്കുന്നില്ല. 2014ല്‍ ഞാന്‍ പ്രധാനമന്ത്രിസ്ഥനാര്‍ത്ഥിയാകുമെന്ന് തോന്നുന്നില്ല- ഗ്രാമീണരുടെ ചോദ്യങ്ങള്‍ക്ക് രാഹുല്‍ മറുപടി പറഞ്ഞു.
രാഹുലിന്റെ പരിപാടിയില്‍ അറുനൂറോളം ആദിവാസി യുവാക്കള്‍ പങ്കെടുത്തിട്ടുണ്ട്. സന്ദര്‍ശനത്തിനിടെ അദ്ദേഹം പ്രസിദ്ധമായ അംബാജി ക്ഷേത്രത്തില്‍ പോവുകയും ഹിമ്മത്‌നഗറില്‍ കര്‍ഷകരുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു.
രാഹുല്‍ തിങ്കളാഴ്‌ചയാണ് തന്റെ ഗുജറാത്ത് സന്ദര്‍ശനം തുടങ്ങിയത്. ഈ ദിവസം തന്നെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി രാഹുല്‍ അക്വേറിയത്തിലെ മത്സ്യമാണെന്നും പരിലാളനകളും സംരക്ഷണവുമേറ്റ് നടക്കന്ന നേതാവാണെന്നും വിമര്‍ശിച്ചിരുന്നു. എന്നാല്‍ മോഡി നരഭോജിയായ പിരാന മത്സ്യമാണെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് ഇതിന് മറുപടി നല്‍കിയത്.












Click it and Unblock the Notifications