പട്ടയവിതരണം ഹൈക്കോടതി തടഞ്ഞു
കൊച്ചി : മൂന്നാറിലെ പട്ടയ വിതരണം ഹൈക്കോടതി ഒരു ദിവസത്തേക്ക് തടഞ്ഞു. ഭൂമി വിതരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ ആക്റ്റിങ് ചീഫ് ജസ്റ്റിസ് ജെ ബി കോശിയും ജസ്റ്റിസ് വി ഗിരിയും അടങ്ങുന്ന ഡിവഷന്‍ ബെഞ്ച് ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ആരംഭിച്ച പട്ടയവിതരണമാണ് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരിയ്ക്കുന്നത്.
പബ്ലിക് ഇന്ററസ്റ്റ് പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ എന്ന സന്നദ്ധ സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ഭൂമി നല്‍കുന്നത് നിയമവിരുദ്ധമാണെന്നും മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നുമാണ് ഹര്‍ജിക്കാരുടെ ആരോപണം.
വിതരണം ചെയ്യുന്ന ഭൂമി ആരുടെ ഉടമസ്ഥതയിലാണെന്നും, ആര്‍ക്കാണ് നല്‍കുന്നതെന്നും, വിസ്തീര്‍ണമെന്തെന്നും, വിഭജിക്കുമ്പോള്‍ എത്ര സെന്റ് വീതം ഭൂമി ലഭിയ്ക്കുന്നുണ്ടെന്നുമുള്ള വിശദവവരങ്ങളാണ് കോടതിയെ അറിയിക്കേണ്ടതെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും സ്വന്തമായി ഭൂമിയെന്ന ലക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തിങ്കളാഴ്ച മൂന്നാറില്‍ പട്ടയ വിതരണം ആരംഭിച്ചത്. ഭൂമി നല്‍കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട 1044 പേര്‍ക്കാണു വിതരണം ആരംഭിച്ചത്.
ദേവികുളം, കച്ചേരി സെറ്റില്‍മെന്റ് എന്നിവിടങ്ങളില്‍ 274 കുടുംബങ്ങള്‍ക്ക് നാലുസെന്റ് വീതവും കുട്ടിയാര്‍വാലിയില്‍ 770 കുടുംബങ്ങള്‍ക്കു പത്തുസെന്റ് വീതമാണ് നല്‍കുന്നത്.












Click it and Unblock the Notifications