കടവൂര്‍ ശിവസദാസന്റെ വീടിന് നേരെ കല്ലേറ്
കൊല്ലം: മുന്‍ മന്ത്രിയും ഡിസിസി പ്രസിഡന്റുമായ കടവൂര്‍ ശിവദാസന്റെ വീടിന് നേരെ കല്ലേറ്. വീട്ടിലുണ്ടായിരുന്ന കാറിന്റെ ചില്ല് കല്ലേറില്‍ തകര്‍ന്നു.
തിങ്കളാഴ്‌ച രാത്രിയാണ് ആക്രമണം ഉണ്ടാത്. കല്ലേറില്‍ വീടിന്റെ ഓടുകള്‍ പൊട്ടിയിട്ടുണ്ട്. പാറക്കല്ല് കൊണ്ട് കാര്‍ ഇടിച്ച് തകര്‍ക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും കടവൂര്‍ ശിവദാസന്‍ പറഞ്ഞു.
കൊല്ലം നഗരത്തിലെ കോണ്‍ഗ്രസിന്റെ പോസ്‌റ്ററുകളും അക്രമികള്‍ നശിപ്പിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സൂരജ് രവിയുടെ വീടിനും കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഡി. ഗീതാകൃഷ്‌ണന്റെ വീടിന് നേര്‍ക്കും ആക്രമണമുണ്ടായി. വെസ്‌റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications