വിഎസിന്റെ പങ്കാളിത്തം : ആശങ്ക വേണ്ടെന്ന് പിണറായി
വര്‍ക്കല: നവകേരള യാത്രയില്‍ വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇതെക്കുറിച്ചെല്ലാം നാളെ കഴിഞ്ഞ് കാണാം. പാര്‍ട്ടി നിലപാടിനെതിരെ ആരും നല്‌ക്കില്ലെന്നും പിണറായി പറഞ്ഞു. വര്‍ക്കല നവകേരള യാത്രയോടനുബന്ധിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
ദശാബ്ദങ്ങള്‍ക്ക് മുമ്പ് രാഷ്ട്രീയ ജീവിതം തുടങ്ങിയ ആളാണ് വിഎസ്. അദ്ദേഹത്തെ പോലെ ഒരാളെ സംശയിക്കുന്നത് ശരിയല്ല. ഭരണഘടനാപരമായ ചുമതല നിറവേറ്റുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. മാര്‍ച്ചില്‍ ആരൊക്കെ എവിടെയൊക്കെ പങ്കെടുക്കുമെന്ന കാര്യം പറയാനാകില്ല. ചിലര്‍ അസൗകര്യം മൂലം പങ്കെടുത്തില്ലെന്ന് വരാം.
ലാവലിന്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്‌ത് തീരുമാനിച്ച കാര്യമാണ്. അതില്‍ ഉറച്ചു നിലക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്സവപറമ്പിലെ മരണം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി നടത്തുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി. കരുനാഗപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് പ്രാദേശികമായുണ്ടായ സംഘര്‍ഷത്തിലാണ്. ഇത് രാഷ്ട്രീയകളിയ്‌ക്കായി ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications