നവകേരള മാര്‍ച്ച്: വിഎസ് പങ്കെടുക്കുമോ?

പരിപാടിയില്‍ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് ഇക്കാര്യമെല്ലാം താന്‍ നേരത്തേ തന്നെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു വിഎസിന്റെ മറുപടി. തിങ്കളാഴ്ച കൊച്ചിയില്‍ ഒരു പുസ്കതപ്രകാശനച്ചടങ്ങില് പങ്കെടുത്ത് മടങ്ങുമ്പോഴാണ് നവകേരള മാര്‍ച്ചിന്റെ കാര്യത്തില്‍ ഇതുവരെ എടുത്ത നിലപാടില്‍ത്തന്നെ ഉറച്ചുനില്‍ക്കുമെന്ന് വിഎസ് സൂചന നല്‍കിയത്.
ഇതിന് മുമ്പ് മാര്‍ച്ചില്‍ പങ്കെടുക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മൂന്നുതവണ ആവര്‍ത്തിച്ച ഇല്ല എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതില്‍നിന്നും യാതൊരു മാറ്റവുമില്ലെന്ന സൂചന തന്നെയാണ് തിങ്കളാഴ്ചയും അദ്ദേഹം നല്‍കിയത്.
ഇതിനിടെ മാര്‍ച്ചില്‍ പങ്കെടുക്കുന്നതില്‍ നിന്നും സൗകര്യപൂര്‍വ്വം ഒഴിവാകാനായി വിഎസ് അവധിയെടുത്ത് ചികിത്സയ്ക്കായി പോകുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിട്ടുണ്ട്. എന്നാല്‍ വിഎസ് ഇത്തരം ഒരു ശ്രമം നടത്തുമോയെന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസം വിഎസ് തീര്‍ത്തും ആരോഗ്യവാനാണ് അദ്ദേഹത്തിന് ഇപ്പോള്‍ ചികിത്സയുടെ ആവശ്യമൊന്നുമില്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം.
ഇതോടെ വിഎസ് അവധിയെടുത്ത് ചികിത്സയ്ക്ക് പോയാല്‍ത്തന്നെ അത് മാര്‍ച്ചില്‍ നിന്നും വിട്ടുനില്‍ക്കാന്‍ വേണ്ടിയായിരിക്കുമെന്ന സൂചനയാണ് പിണറായി നല്‍കിയത്.
കണ്ണൂരിലെ വിസ്മയ പാര്‍ക്കിന്റെ ഉത്ഘാടനം പോലെതന്നെ വിഎസ് ചികിത്സയ്ക്കായോ മറ്റോ അവധിയെടുത്തേയ്ക്കുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്തായാലും വിഎസ് പരിപാടിയില്‍ പങ്കെടുക്കുമോയെന്ന കാര്യം പിണറായി പറഞ്ഞതുപോലെതന്നെ കാത്തിരുന്നു കാണാം.
-
യുവരക്തവും പ്രമുഖരും; നിയമസഭാ പോരാട്ടത്തിന് സിപിഎം പട്ടിക റെഡി! ആരൊക്കെ എവിടെയൊക്കെ? -
കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്; ഇത്തവണയും സബാഹിനെ ഇറക്കി സിപിഎം, താനൂരും തവനൂരും മാറ്റമില്ല -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ












Click it and Unblock the Notifications