എസ്എംഇ പീഡനക്കേസ് വിധി ബുധനാഴ്ചത്തേക്ക് മാറ്റി
കോട്ടയം: എസ്‌എംഇ പീഡനക്കേസിന്റെ വിധി പ്രഖ്യാപനം കോട്ടയത്തെ ഫാസ്റ്റ് ട്രാക്ക് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി.
ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ ഒന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിനിയെ റാഗിങ്ങിന്റെ പേരില്‍ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. 2005 ഒക്ടോബര്‍ 21നാണ് കേസിനാസ്പദമായ സംഭവം.
ആറ് വിദ്യാര്‍ഥികളും കോളെജ് അധികൃതരും ഉള്‍പ്പെടെ 9 പ്രതികളാണ് കേസില്‍ ഉളളത്. കേസ് ഇല്ലാതാക്കാന്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, മെഡിക്കല്‍ കോളെജ് മനോരോഗ വിഭാഗം ഡോക്ടര്‍ എന്നിവര്‍ ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്ന് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്.












Click it and Unblock the Notifications