അമ്പതോളം ബാലവേശ്യകളെ രക്ഷപ്പെടുത്തി
വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട അമ്പതോളം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ രക്ഷപ്പെടുത്തിയതായി എഫ്‌ബിഐ അധികൃതര്‍ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി 571 പേരെ കസ്റ്റഡിയില്‍ എടുത്തതായും അധികൃതര്‍ വെളിപ്പെടുത്തി. 13നും 17നും ഇടയ്‌ക്ക് പ്രായമുള്ള അമ്പതോളം പെണ്‍കുട്ടികളെയാണ് ഒരാഴ്‌ച നീണ്ടു നിന്ന നടപടകളിലൂടെ രക്ഷപ്പെടുത്തിയത്.
ഓപ്പറേഷന്‍ ക്രോസ് കണ്‍ട്രി എന്ന പേരില്‍ 29 നഗരങ്ങളില്‍ എഫ്‌ബിഐയും സിറ്റി പോലീസും നടത്തിയ സംയുക്ത റെയ്‌ഡിലാണ് ഈ വന്‍ സെക്‌സ് റാക്കറ്റ് പിടിയിലായത്.
പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്റര്‍നെറ്റും പത്രങ്ങളും വ്യാപകമായി ഉപയോഗിച്ചിരുന്നുവെന്ന് അന്വേഷണോദ്യഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications