സുഖ്‌റാമിന് മൂന്നു വര്‍ഷം തടവ്
ദില്ലി: വരവില്‍ കവിഞ്ഞ സ്വത്ത് സന്പാദിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുന്‍ കേന്ദ്രമന്ത്രി സുഖ്‌റാമിന് ദില്ലിയിലെ പ്രത്യേക സി ബി ഐ കോടതി മൂന്നു വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
1991-96 കാലയളവില്‍ നരസിംഹറാവു മന്ത്രിസഭയില്‍ ടെലികോം മന്ത്രിയായിരുന്ന സുഖ്‌റാം 5.36 കോടി രൂപയുടെ അവിഹിത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.
അഴിമതി നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം സുഖ്‌റാം കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
1996ല്‍ ദില്ലിയിലേയും ഹിമാചലിലേയും അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതികളില്‍ പലയിടങ്ങളിലയി സൂക്ഷിച്ചിരുന്ന 3.6 കോടി രൂപ സിബിഐ അധികൃതര്‍ കണ്ടെടുത്തിരുന്നു.
സ്വകാര്യ ടെലികോം കമ്പനിയെ വഴിവിട്ട് സഹായിച്ച് പൊതുഖജനാവിന് നഷ്ടമുണ്ടാക്കി എന്ന് സിബിഐ കണ്ടെത്തിയതിനെ തുടര്‍ന്ന് 2002ല്‍ പ്രത്യേക കോടതി സുഖ്‌റാമിനെ മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്തായ
സുഖ്‌റാം ഹിമാചല്‍ വികാസ് കോണ്‍ഗ്രസ് എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചെങ്കിലും ഇത് പിന്നീട് കോണ്‍ഗ്രസില്‍ ലയിച്ചു.












Click it and Unblock the Notifications