കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്സൈസ്, സേവന നികുതി കുറച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: ആഗോള മാന്ദ്യം നേരിടുന്നതിന്റെ ഭാഗമായി വ്യവസായ മേഖലയ്ക്ക് 30,000 കോടിയുടെ നികുതിയിളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എക്സൈസ് ഡ്യൂട്ടി, സേവന നികുതികളില്‍ രണ്ട് ശതമാനം ഇളവ് അനുവദിച്ചതിലൂടെയാണിത്. ഇതോടെ പൊതു എക്സൈസ് ഡ്യൂട്ടി പത്ത് ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമായും സേവന നികുതി പന്ത്രണ്ട് ശതമാനത്തില്‍ നിന്ന് പത്ത് ശതമാനമായും കുറയും.

സന്പദ്ഘടന മെച്ചപ്പെടുത്താന്‍ കഴിഞ്ഞ രണ്ടു മാസമായി കൈക്കൊണ്ട നപടികള്‍ ഉടന്‍ ഫലം കാണുമെന്ന് ലോകസഭയില്‍ ഇടക്കാല ബജറ്റിന്‍മേലുള്ള ചര്‍ച്ച സമാപിപ്പിച്ചുകൊണ്ട് സാമ്പത്തിക മന്ത്രാലയത്തിന്‍റെ ചുമതല വഹിക്കുന്ന മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു.

സിമന്‍റിന്‍മേലുള്ള നികുതി 10 ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമായി കുറച്ചിട്ടുണ്ട്. വൈദ്യുത നിലയങ്ങള്‍ക്കായി ഇറക്കുമതി ചെയ്യുന്ന നാഫ്തയുടെ കസ്റ്റംസ് തീരുവ എടുത്ത് കളഞ്ഞു.കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായ പാക്കേജില്‍ എക്സൈസ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നാല് ശതമാനം കുറവ് മാര്‍ച്ച് 31ന് ശേഷവും തുടരാന്‍ തീരുമാനമായി.

സാമ്പത്തിക മാന്ദ്യം ഇന്ത്യ മറികടക്കുമെന്ന് പ്രണബ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനങ്ങള്‍ നടപടികള്‍ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി സംസ്ഥാനങ്ങള്‍ക്ക് മൊത്തം തൊണ്ണൂറായിരം കോടിയിലധികം രൂപ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

യുപിഎ ഭരണത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് രാജ്യം എട്ടര ശതമാനം വളര്‍ച്ച കൈവരിച്ചുവെന്നും പ്രണബ് വ്യക്തമാക്കി.
ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്ന ഒന്നുമില്ലെന്ന് ആരോപിച്ച് എന്‍ഡിഎ, ഇടത് അംഗങ്ങള്‍ സഭയില്‍ നിന്നിറങ്ങിപ്പോയി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X