സ്ലംഡോഗ് താരങ്ങള്‍ക്ക് ഫ്ളാറ്റ്
മുംബൈ: എട്ട് ഓസ്കാര്‍ പുരസ്കാരങ്ങള്‍ നേടി ലോകത്തിന്റെ നെറുകയിലെത്തിയെ സ്ലംഡോഗ് മില്യനെയറിലെ ബാലതാരങ്ങള്‍ ചേരിയോടു വിട പറയുന്നു.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ബാല്യകാലമവതരിപ്പിച്ച അസറുദ്ദീന്‍ ഇസ്മയില്‍, റുബീന റഫീക്ക് എന്നിവര്‍ക്ക് ഫ്ലാറ്റുകള്‍ നല്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി അശോക് ചവാന്‍ മുഖ്യമന്ത്രിയുടെ ക്വോട്ടയില്‍ നിന്നാണ് ഫ്ലാറ്റിനുള്ള പണം അനുവദിച്ചത്.
ഓസ്കാര്‍ പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കിയ സ്ലംഡോഗിലെ ബാലതാരങ്ങള്‍ ചേരി നിവാസികളാണെന്ന വാര്‍ത്ത ലോകമൊട്ടുക്കും വന്‍ വാര്‍ത്താപ്രധാന്യം നേടിയിരുന്നു.
മുംബൈയിലെ കിഴക്കന്‍ ബാന്ദ്രയിലെ ഗരീബ് നഗറിലാണ് അസറുദ്ദീനും റുബീനയും താമസിയ്ക്കുന്നത്. റുബീനയുടെ പിതാവ് റഫീഖ് ആശാരിയും അസറുദ്ദീന്റെ പിതാവ് ഫര്‍ണിച്ചര്‍ കച്ചവടക്കാരനുമാണ്.
ഞായറാഴ്ച നടന്ന അവാര്‍ഡ് നിശയില്‍ സ്ലംഡോഗ് മില്യനെയര്‍ മികച്ച ചിത്രമുള്‍പ്പെടെ എട്ട് ഓസ്കാര്‍ പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു.












Click it and Unblock the Notifications