എസ്എംഇ പീഡനക്കേസ് 3 പ്രതികള്‍ കുറ്റക്കാര്‍
കോട്ടയം: എസ്എംഇ റാഗിംഗ് കേസില്‍ ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാരാണെന്ന് കോട്ടയം പ്രത്യേക കോടതി ജഡ്ജി കെ. ശശിധരന് നായര്‍ വിധിച്ചു.
നാല് മുതല്‍ ഒമ്പത് വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നും രണ്ടും മൂന്നും പ്രതികളായ രഞ്ജിത് വര്‍ഗീസ്, ഷെറിന്, ഷഫീക് യൂസഫ് എന്നീ പ്രതികള്‍ക്കുള്ള ശിക്ഷ കോടതി വ്യാഴാഴ്ച വിധിയ്ക്കും. വെറുതെ വിട്ടവരില്‍ സ്ഥാപന മേധാവികളും ഉള്‍പ്പെടുന്നു.
എംജി സര്‍വകലാശാലയുടെ കോട്ടയം ഗാന്ധി നഗര്‍ സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ ഒന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ റാഗിംഗിന്റെ മറവില്‍ ലാബിനുള്ളില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
2005 ഒക്ടോബര്‍ 21നാണ് കേസിനാസ്പദമായ സംഭവം. കേസില്‍ ആറ് വിദ്യാര്‍ത്ഥികളെ കൂടാതെ എസ്എംഇ പ്രിന്‍സിപ്പല്‍, ഡയറക്ടര്‍, കോട്ടയം മനോരോഗ വിഭാഗം മേധാവി എന്നിവരും പ്രതികളായിരുന്നു. സംഭവം മറച്ചുവെയ്ക്കാന്‍ ശ്രമിച്ചുവെന്നാണ് സ്ഥാപന മേധാവികള്‍ക്കെതിരായ കേസ്.
കേസില്‍ പല തവണ സുപ്രീം കോടതി ഇടപെട്ടത് വന്‍വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. പ്രതികള്‍ക്കൊപ്പം വാദിയായ പെണ്‍കുട്ടിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും സുപ്രീം കോടതി ഈ ഉത്തരവ് റദ്ദാക്കി. വിദ്യാര്‍ത്ഥികളുടെ സസ്പെന്ഷന് റദ്ദാക്കിയ ഹൈക്കോടതിയുടെ നടപടിയും സുപ്രീം കോടതി ഇടപെട്ട് തടഞ്ഞു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications