നവ കേരള യാത്രക്ക് സമാപനം
തിരുവനന്തപുരം: ശംഖുമുഖത്തെ മണള്‍പ്പരപ്പിനെ ചെങ്കടലാക്കി മാറ്റിക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിച്ച നവ കേരള യാത്രയ്ക്ക് സമാപനം. തന്റെ മുന്‍നിലാപാടുകളില്‍ മാറ്റം വരുത്തിക്കൊണ്ട് മാര്‍ച്ചിന്റെ സമാപനത്തില്‍ പങ്കെടുത്ത വിഎസ് അച്യുതാനന്ദന്‍ തന്നെയായിരുന്നു ചടങ്ങിലെ പ്രധാന ശ്രദ്ധാ കേന്ദ്രം.
സമാപന ചടങ്ങിന്റെ ആവേശത്തിരയിളക്കം ശുംഖുമുഖത്ത് ഉച്ചയോടെ ദൃശ്യമായിരുന്നു. ചെങ്കൊടികളുമേന്തിയെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്ഷരാര്‍ത്ഥത്തില്‍ കടലോരം ചെങ്കടലാക്കി മാറ്റി. ശംഖുമുഖത്തെ അക്വേറിയത്തിന് മുന്പിലാണ് നേതാക്കളെ സ്വീകരിയ്ക്കാന്‍ വേദിയൊരുക്കിയിരുന്നത്.
വൈകിട്ട് അഞ്ച് മണിയോടെ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പിണറായി വിജയനും തുറന്ന ജീപ്പില്‍ വേദിയ്ക്കരികിലെത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി.
അതിന് ശേഷമായിരുന്നു രാഷ്ട്രീയ കേരളം കഴിഞ്ഞ കുറെ ദിവസങ്ങളായി കാത്തിരുന്ന ചോദ്യത്തിന് ഉത്തരം നല്കി കൊണ്ട് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ വേദിയിലെത്തിയത്. വന്‍ ആവേശത്തോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിഎസിനെ വരവേറ്റത്.
തുടര്‍ന്ന് പ്രസംഗിച്ച കാരാട്ട് കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായാണ് വിമര്‍ശിച്ചത്. കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന സ്വകാര്യവത്കരണ നയങ്ങളെ പരാമര്‍ശിച്ച് സാന്പത്തിക പ്രതിസന്ധിയില്‍ നിന്ന് കോണ്‍ഗ്രസ് ഒരു പാഠവും പഠിച്ചില്ലെന്ന് കാരാട്ട് പറഞ്ഞു. ഫാസിസ്റ്റ് സംഘടനകളെ നിരോധിയ്ക്കണമെന്നാവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിബിഐയെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications