വേദി തകര്‍ന്ന് പിണറായി വീണു
മലയന്‍കീഴ്: നവകേരള മാര്‍ച്ചിന്റെ മലയിന്‍ന്‍കീഴിലെ സ്വീകരണ യോഗത്തിനിടയില്‍ വേദി തകര്‍ന്ന് ജാഥാ ക്യാപ്‌റ്റന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വീണു.
മലയിന്‍ന്‍കീഴ് ജംഗ്‌ഷനിലെ സ്വീകണ സമ്മേളനത്തിനൊരുക്കിയ വേദിയാണ് തകര്‍ന്നത്. ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ താങ്ങിയതോടെ പരുക്കേല്‌ക്കാതെ പിണറായി രക്ഷപ്പെട്ടു.
പ്രസംഗത്തിന് ശേഷം സ്വീകരണം ഏറ്റുവാങ്ങുന്നതിനിടെയാണ് വേദിയുടെ മധ്യഭാഗത്തെ പലക വന്‍ ശബ്ദത്തോടെ ഒടിഞ്ഞു വീണത്. സ്‌റ്റേജിന്റെ താങ്ങുകളിലൊന്ന് തകര്‍ന്നതാണ് പ്രശ്‌നമായത്.
ഏഴടി ഉയരത്തിലായിരുന്നു വേദി നിര്‍മ്മിച്ചിരുന്നത്. സ്വീകരണത്തിന് മുമ്പ് പിണറായി പ്രസംഗിച്ചതിനാല്‍ യോഗം കൂടുതല്‍ അലങ്കോലമായില്ല.












Click it and Unblock the Notifications