നവ കേരള മാര്‍ച്ചില്‍ വിഎസ് പങ്കെടുക്കും

നവകേരള യാത്രയുടെ സമാപന ചടങ്ങില്‍ വിഎസ് പങ്കെടുത്തേക്കുമെന്ന് ചന്ദ്രചൂഡന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മറ്റാരുടെയും നിര്‍ദ്ദേശ പ്രകാരമല്ല സ്വന്തം ഇഷ്ടപ്രകാരമാണ് വിഎസുമായി കൂടിക്കാഴ്ച നടത്തിയതെന്നും ചന്ദ്രചൂഡന് പറഞ്ഞു.
സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ ഒരുമിച്ച് അണിനിരക്കുന്ന സമാപന ചടങ്ങില്‍ നിന്നും വിട്ടു നിന്നാല്‍ അത് തനിയ്ക്കെതിരെയുള്ള ആയുധമാക്കി ഔദ്യോഗിക പക്ഷം മാറ്റുമെന്ന തിരിച്ചറിവാണ് തന്റെ മുന്‍ പ്രഖ്യാപനങ്ങള്‍ തിരുത്തിക്കൊണ്ട് വിഎസ് ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും വിലയിരുത്തലുകളുണ്ട്.
ലാവലിന്‍ വിഷയം ചര്‍ച്ച ചെയ്ത പിബി യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുമ്പ് മാര്‍ച്ചില്‍ താന്‍ പങ്കെടുക്കില്ലെന്ന് വിഎസ് വ്യക്തമാക്കിയിരുന്നു. മാര്‍ച്ചില്‍ പങ്കെടുക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്‍കൂട്ടി തീരുമാനിച്ചയെന്ന പോലെ 'ഇല്ല ഇല്ല ഇല്ലാ'യെന്നായിരുന്നു വിഎസ് മറുപടി പറഞ്ഞത്.
എന്നാല്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിണറായി വിജയനുള്ള പിന്തുണ സിപിഎം കേന്ദ്ര നേതൃത്വം ആവര്ത്തിച്ചുറപ്പിച്ചതോടെ വിഎസിന്റെ ദില്ലി ദൗത്യം പരാജയപ്പെട്ടുവെന്ന് വ്യക്തമായിരുന്നു. പാര്‍ട്ടിയിലെ ഏത് പദവിയിലിരിക്കുന്ന ആളാണെങ്കിലും പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ നിന്നേ പ്രവര്‍ത്തിയ്ക്കാന്‍ കഴിയൂവെന്ന കാരാട്ടിന്റെ പ്രഖ്യാപനവും വിഎസിനുള്ള മുന്നറിയിപ്പ് തന്നെയായിരുന്നു.
മാര്‍ച്ചില്‍ പങ്കെടുക്കുന്ന കാര്യത്തിലുള്ള തീരുമാനം വിഎസിന് വിട്ടുകൊടുത്തെങ്കിലും മുന്നറിയിപ്പ് വിഎസ് അവഗണിയ്ക്കുകയില്ലെന്ന വിശ്വാസം പാര്‍ട്ടി നേതൃത്വത്തിനുണ്ടായിരുന്നു.
-
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'











Click it and Unblock the Notifications