എ ആര്‍ റഹ്മാന് ഊഷ്‌മള സ്വീകരണം

അപ്പോള്‍ തോന്നിയത് പറയുകയായിരുന്നു. മുന്‍കൂട്ടി തയ്യാറെടുത്തിരുന്നില്ല. കൂടുതല്‍ ഒന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഓസ്‌കാര്‍ പോലുള്ള പുരസ്‌കാരങ്ങല്‍ നിനച്ചിരിക്കാതെ ലഭിക്കുന്നതാണ്. എല്ലാവരും എന്നോട് ദയയുള്ളവരായിരുന്നു. അതിലെനിക്ക് സന്തോഷമുണ്ട്- റഹ്മാന്‍ പറഞ്ഞു.
എമിറേറ്റ്‌സ് വിമാനത്തില്‍ പുലര്‍ച്ചെ 2.30നാണ് റഹ്മാന്‍ ചെന്നൈയിലെത്തിയത്. ആരാധകരും ബന്ധുക്കളുമുള്‍പ്പെടെ വന്‍ജനക്കൂട്ടമാണ് അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി പരിതി ഇളംവളുതിയും വിമാനത്താവളത്തില്‍ എത്തിയിരുന്നു.
റഹ്മാനെ സ്വീകരിക്കാനായി എയര്‍ ഇന്ത്യ വിമാനത്താവളത്തില്‍ ചെണ്ടമേളം ഒരുക്കുയിരുന്നു. ഡ്രം വിദഗ്‌ധന്‍ ശിവമണിയുടെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തിന് പുറത്ത് വാദ്യഘോഷം ഒരുക്കിയിരുന്നു. സ്വീകരിക്കാനെത്തിയവര്‍ക്കെല്ലാം നന്ദിപറഞ്ഞാണ് റഹ്മാന്‍ വീട്ടിലേയ്‌ക്ക് യാത്രതിരിച്ചത്.
മുംബൈയിലെ ചേരിയുടെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച സ്ലംഡോഗ് മില്യനയര്‍ എന്ന ബ്രീട്ടീഷ് ചിത്രത്തിലെ സംഗീതസംവിധാനത്തിനും മികച്ച ഗാനത്തിനുമുള്ള ഓസ്‌കാര്‍ പുരസ്‌കാരങ്ങളാണ് റഹ്മാന് ലഭിച്ചത്.












Click it and Unblock the Notifications