ഡീസലിന് 2 രൂപ കുറച്ചേക്കും
ദില്ലി: തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‌ക്കെ യുപിഎ സര്‍ക്കാരിന്റെ അവസാന ജനപ്രിയ നടപടിയെന്ന നിലയില്‍ ഡീസല്‍ വില കുറയ്‌ക്കാന്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ചുള്ള തീരുമാനം രണ്ട് മൂന്ന് ദിവസത്തിനകം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാഹനക്കൂലി കുറഞ്ഞാല്‍ വിലക്കയറ്റം നിയന്ത്രിക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിയുമെന്നതാണ് സര്‍ക്കാരിനെ ഇതിന് പ്രേരിപ്പിയ്‌ക്കുന്നത്. ഡീസല്‍ ലിറ്ററിന് രണ്ട് രൂപ കുറയ്‌ക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ പെട്രോള്‍ വില കുറയ്‌ക്കാനിടയില്ല.
ഇപ്പോള്‍ ഇന്ധന വില കുറയ്‌ക്കാനുള്ള പദ്ധതിയൊന്നുമില്ലെന്ന് പെട്രോളിയം മന്ത്രി മുരളി ദേവ്‌റ പറഞ്ഞെങ്കിലും എണ്ണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ക്യാബിനറ്റിന് മുമ്പാകെ ഇക്കാര്യം അവതരിപ്പിയ്‌ക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications