കേന്ദ്രമന്ത്രി ജയറാം രമേശ് രാജിവച്ചു

കര്‍ണാകടക്കാരനായ ജയറാം രമേശ് ആന്ധ്രപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. നേരത്തേ എഐസിസി സെക്രട്ടറിയായിരുന്ന ഇദ്ദേഹം വീരപ്പമൊയ്‌ലി അധ്യക്ഷനായ കോണ്‍ഗ്രസിന്റെ വാര്‍ റൂം(ഭാവി വെല്ലുവിളികള്‍ നേരിടാനുള്ള സമിതി) അംഗമാണിപ്പോള്‍.
ബുധനാഴ്‌ച തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു രമേശിന്റെ രാജിപ്രഖ്യാപനം. മന്ത്രി ജയ്‌പാല്‍ റെഡ്ഡി ആന്ധ്രയിലെ എംപിമാര്‍ക്ക് വേണ്ടി നടത്തിയ ഉച്ചവിരുന്നില്‍ പങ്കെടുക്കുന്നതിനിടെ അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സോണിയയെ സന്ദര്‍ശിച്ചിരുന്നു.
ഇതിന് ശേഷമാണ് രാജിപ്രഖ്യാപനം ഉണ്ടായത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൂടുതല്‍ സമയം ചെലവഴിക്കണമെങ്കില്‍ മന്ത്രിസഭയില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്ന സോണിയയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് രാജിയെന്നാണ് അറിയന്നത്.












Click it and Unblock the Notifications