ഓസ്കാര്‍ പെരുമയുമായി പൂജ സോനാഗച്ചിയില്‍

2005ലെ ഏറ്റവും മികച്ച ഡോക്യുമെന്ററിയ്ക്കുള്ള ഓസ്കാര്‍ ഉള്‍പ്പെടെ ഇരുപത്തിയേഴോളം ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയ 'ബോണ്‍ ഇന്‍ ടു ബ്രോത്തല്‍' എന്ന ചിത്രത്തില്‍ അഭിനയിച്ച പൂജയെന്ന കുട്ടിയാണ് കൊല്‍ക്കത്തയിലെ ചുവന്ന തെരുവായ സോനാഗാച്ചിയില്‍ കഴിയുന്നത്.
മുംബൈയിലെ ചുവന്നതെരുവില്‍ വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങളെക്കുറിച്ച് തയ്യാറാക്കിയ ഈ ഡോക്യുമെന്ററി ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ചിത്രത്തില്‍ അഭിനയിച്ച കുട്ടികള്ത്തന്നെയായിരുന്നു പലപ്പോഴും ക്യാമറപോലും കൈകാര്യം ചെയ്തിരുന്നത്. 2005ലെ ഓസ്കാര്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ പൂജ എന്ന പ്രീതി മുഖര്‍ജി ലോസാഞ്ചലസിലെ കോഡക് തിയേറ്ററില്‍ എത്തിയിരുന്നു.
പിന്നീട് ലഭിച്ച പല പുരസ്കാരങ്ങള്‍ ഓരോന്നും ഏറ്റുവാങ്ങുന്ന ചടങ്ങുകളിളെല്ലാം പ്രീതി സംവിധായകരായ സനാ ബ്രിസ്കി, റോസ് കോഫ്മാന് എന്നിവര്‍ക്കൊപ്പം പങ്കെടുത്തിരുന്നു. അന്ന് പലവേദികളിലായി തിളങ്ങിയ ഈ പെണ്‍കുട്ടിയ്ക്ക് പിന്നീട് അമ്മയുടെ വഴിതന്നെ പിന്തുടരേണ്ടിവന്നു.
2005ല്‍ ചിത്രമെടുത്തപ്പോള്‍ പൂജയ്ക്ക് 11വയസ്സായിരുന്നു പ്രായം. അന്ന് പൂജയോടൊപ്പം ചിത്രത്തില്‍ അഭിനയിച്ച മിക്ക കുട്ടികള്‍ക്കും ഈ ദുരവസ്ഥ വന്നുചേര്‍ന്നിട്ടില്ല. എന്നാല്‍ പതിനഞ്ചുകാരിയായ പൂജ ഇപ്പോള്‍ കസ്റ്റമേഴ്സിനെക്കാത്ത് ചുവന്നതെരുവില്‍ ജീവിക്കുകയാണ്.
അന്നത്തെ കുട്ടികളെ പലരെയും ചിത്രത്തിന്റെ സംവിധായകര്‍ തന്നെ വിദേശത്ത് വിട്ട് പഠിപ്പിക്കുകയാണ്. പൂജയെയും അവരോടൊപ്പം വിട്ടുകൊടുക്കാന്‍ അവര്‍ പറഞ്ഞെങ്കിലും ഏകമകളാണെന്നു പറഞ്ഞ് പൂജയുടെ അമ്മ അന്ന് അവളെ പഠിക്കാന്‍ അയച്ചില്ല. അമ്മ രാഖിയുടെ മുറിയില്‍ മകള്‍ ഓസ്കാര്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്റെ ചിത്രം തൂക്കിയിട്ടിരിക്കുന്നു.
ഓസ്കാറിന്റെ പെരുമയുള്ളതുകൊണ്ടാകണം താരതമ്യേന വിലകൂടിയ ലൈംഗികത്തൊഴിലാളികള്‍ താമസിക്കുന്ന ഫ്ളാറ്റിലാണ് പൂജയിപ്പോള്‍ താമസിക്കുന്നത്. പുകവലിയും മദ്യപാനവും കൂട്ടിനുണ്ട്. എങ്ങനെ പൂജയും ഈ വഴിയിലെത്തിയെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. എന്നാല്‍ ഇപ്പോള്‍ സോനാഗച്ചിയിലെ പ്രബലമായ ഒരു സെക്സ് റാക്കറ്റിന്റെ കൈവശമാണ് പൂജയെന്നും ആരുവിചാരിച്ചാലും അവളെ രക്ഷപ്പെടുത്താന്‍ കഴിയില്ലെന്നും ചിലര്‍ പറയുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications