കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റസൂല്‍ പൂക്കുട്ടി മുബൈയില്‍ തിരിച്ചെത്തി

  • By Staff
Google Oneindia Malayalam News

Resul Pookutty
മുംബൈ: ഓസ്‌കാര്‍ അവാര്‍ഡ്‌ നേടിയ ആദ്യമലയാളിയായ റസൂല്‍ പൂക്കുട്ടി മുംബൈയില്‍ തിരിച്ചെത്തി. ഭാര്യ, ഇര്‍ഫാന്‍ ഖാന്‍ എന്നിവര്‍ക്കൊപ്പമാണ്‌ റസൂല്‍ മുംബൈയില്‍ തിരിച്ചെത്തിയത്‌. വ്യാഴാഴ്ച രാവിലെ മുംബൈയിലെ ചത്രപതി ശിവജി വിമാനത്താവളത്തിലാണ് റസൂല്‍ വന്നിറങ്ങിയത്.

എല്ലാ മലയാളികളുടെയും പ്രാര്‍ത്ഥനയുടെ ഫലമാണ്‌ തനിക്ക്‌ ലഭിച്ച പുരസ്‌കാരമെന്ന്‌ അദ്ദേഹം പറഞ്ഞു. ശബ്ദമിശ്രണത്തിനാണ്‌ എനിക്ക്‌ അവാര്‍ഡ്‌ ലഭിച്ചത്‌. ഇന്ത്യയുടെ സംസ്‌കാരം ശബ്ദവുമായി ബന്ധപ്പെട്ടതാണ്‌, ഓംകാരം, ആയ്യായിരം വര്‍ഷത്തെ പഴക്കമുള്ള സംസ്‌കാരമാണിത്‌.

ഞാന്‍ ആ സംസ്‌കാരത്തിന്റെ ഭാഗമാണ്‌. എന്റെ സംസ്‌കാരത്തെക്കുറിച്ച്‌ ചടങ്ങില്‍ സൂചിപ്പിക്കണമെന്ന്‌ തോന്നി. അതുകൊണ്ടാണ്‌ അപ്പോള്‍ ഓംകാരത്തെക്കുറിച്ച്‌ പറഞ്ഞത്‌. ഈ അവാര്‍ഡ്‌ കിട്ടിയപ്പോള്‍ എല്ലാവരും ഒന്നാണെന്നാണ്‌ തോന്നിയത്‌- അദ്ദേഹം പറഞ്ഞു.

ശിവന്‍ എന്റെ പ്രിയപ്പെട്ട ദൈവമാണ്‌. സംഗീതത്തോട്‌ താല്‍പര്യമുള്ള ദൈവം താണ്ഡവം ചെയ്യുന്ന ദൈവം. ശിവരാത്രി നാളിലാണ്‌ എനിക്ക്‌ ഈ സൗഭാഗ്യം ലിച്ചത്‌. ഉറങ്ങാതെയിരുന്ന്‌ കേരളം എന്റെ നേട്ടം കണ്ടപ്പോള്‍ അത്‌ അവര്‍ക്കുള്ള സമ്മാനമാണെന്ന്‌ എനിക്ക്‌ തോന്നി. അതുകൊണ്ടാണ്‌ കേരളീയര്‍ക്കുള്ള ശിവരാത്രി സമ്മാനമാണ്‌ എനിക്ക്‌ കിട്ടിയ പുരസ്‌കാരം എന്ന്‌ പറഞ്ഞത്‌.

അവാര്‍ഡ്‌ ദാനച്ചടങ്ങില്‍ സ്റ്റീവന്‍ സ്‌പീര്‍ബര്‍ഗ്‌ എന്നെ അഭിനന്ദിച്ചു, ബ്രാഡ്‌ പിറ്റ്‌ എന്നെ നോക്കി സല്യൂട്ട്‌ ചെയ്‌തു. കേരളത്തില്‍ കൊച്ചുഗ്രാമത്തില്‍ നിന്നുംവന്ന എനിക്ക്‌ ഇതെല്ലാം പ്രതീക്ഷയ്‌ക്കപ്പുറമാണ്‌- റസൂല്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X