സിപിഎം പിളരുന്നത് വെറും സ്വപ്‌നം: മുരളി
കൊച്ചി: വിഎസും പിണറായിയും തമ്മില്‍ പിണങ്ങിപ്പിരിയുമെന്ന് കരുതുന്നത് ഉമ്മന്‍ ചാണ്ടിയുടെയും രമേശിന്റെയും സ്വപ്‌നം മാത്രമാണെന്ന് എന്‍സിപി സംസ്ഥാനപ്രസിഡന്റ് കെ മുരളീധരന്‍.
അതേസമയം തന്നെ സിപിഎമ്മിലെ ഭിന്നത ജനങ്ങളുടെ പ്രതീക്ഷ നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി ബാഹുല്യം അവര്‍ക്ക് തലവേദനയാകും.
പത്മജ സ്ഥാനാര്‍ത്ഥിയായാല്‍ ഞങ്ങളെപ്പോലുള്ള ഒരു പാര്‍ട്ടിയ്‌ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയും. സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരം കോണ്‍ഗ്രസിന് പ്രയോജനപ്പെടുത്താന്‍ കഴിയില്ല. ഷൊര്‍ണൂര്‍ സംഭവം അതാണ് തെളിയിക്കുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടി പറഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഒളിച്ചോടാന്‍ തന്നെ കിട്ടില്ലെന്നും മുരളി പറഞ്ഞു.
ഇടതു കക്ഷികള്‍ തങ്ങളുടെ രാഷ്ട്രീയ ശത്രുക്കളല്ലെന്നും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ ഇടതുമുന്നണി പൊതുസമ്മതനെ നിര്‍ത്തുകയാണെങ്കില്‍ എന്‍സിപി പിന്തുണയ്‌ക്കുമെന്നും കഴിഞ്ഞ ദിവസം മുരളി വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസുമായും രാഷ്ട്രീയ ശത്രുതയില്ലെങ്കിലും തങ്ങളെ അടക്കടി അപമാനിക്കുന്ന അവരുമായി കൂട്ടുചേരില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.












Click it and Unblock the Notifications