സിപിഎമ്മിന്റെ സീറ്റ് വിഭജന ചര്‍ച്ച തുടങ്ങുന്നു
തിരുവനന്തപുരം: സിപിഎമ്മിന്റെ ലോക്‌സഭാ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വ്യാഴാഴ്‌ച തുടക്കമാകും. 28ന് ചേരുന്ന ഇടത് മുന്നണി യോഗത്തിന് മുന്നോടിയായി വ്യാഴം, വെള്ളി ദിവസങ്ങളില്‍ ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകളും നടന്നേക്കും.
പൊന്നാനിയിലെ സിപിഐ സ്ഥാനാര്‍ത്ഥിയ്‌ക്ക് പകരം പൊതു സമ്മതനെ നിര്‍ത്തുന്നതിനെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്‌തേക്കും. അതു പോലെ ജനതാദള്‍ കൈവശം വെച്ചിരിയ്‌ക്കുന്ന കോഴിക്കോട് മണ്ഡലം ഏറ്റെടുക്കാനും പകരം വയനാട് മണ്ഡലം നല്‌കുന്ന കാര്യവും പാര്‍ട്ടി പരിഗണിയ്‌ക്കുന്നുണ്ട്. എന്നാല്‍ ഈ മണ്ഡലങ്ങള്‍ വിട്ടുകൊടുക്കേണ്ടെന്ന നിലപാടാണ് സിപിഐയും ജനതാദളും സ്വീകരിച്ചിരിയ്‌ക്കുന്നത്.
നവകേരള യാത്ര സംബന്ധിച്ച പ്രാഥമിക വിലയിരുത്തലുകളും സെക്രട്ടേറിയറ്റ് നടത്തും.












Click it and Unblock the Notifications