വിഎസിന്റെ മലക്കം മറിച്ചില്‍ പ്രതിപക്ഷത്തിന് നിരാശ
കോട്ടയം/പാലക്കാട്: മുന്‍ നിലപാടുകളില്‍ നിന്നും മലക്കം മറിഞ്ഞ് വിഎസ് നവ കേരള മാര്‍ച്ചില്‍ പങ്കെടുത്തതോടെ നിരാശയിലായത് പ്രതിപക്ഷം. വിഎസിന്റെ വിട്ടുനില്‍ക്കല്‍ ലോക്സഭ തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചരണ ആയുധമാക്കാമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍.
എന്നാല്‍ വിഎസ് നിലപാട് മാറ്റിയതോടെ കനത്ത മോഹഭംഗമാണ് അവര്‍ക്കുണ്ടായിരിക്കുന്നത്. വിഎസിന്റെ മലക്കം മറിച്ചിലിനെ രൂക്ഷമായാണ് പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശിച്ചിരിയ്ക്കുന്നത്.
മുഖ്യമന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹത ഇല്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. കേരളരക്ഷാ മാര്‍ച്ചിന്റെ ഭാഗമായി കോട്ടയത്ത് വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നതിനിടെയാണ് ചെന്നിത്തല വിഎസിനെതിരെ തിരിഞ്ഞത്.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പേരിലുള്ള ആരോപണങ്ങള്‍ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നാണ് ശംഖുമുഖത്ത് മുഖ്യമന്ത്രി പറഞ്ഞത്. ഇതോടെ വി എസിന്റെ കാപട്യം കേരളം മനസ്സിലാക്കിക്കഴിഞ്ഞു. നേരത്തെ പറഞ്ഞതിന് കടകവിരുദ്ധമായാണ് വിഎസ് പിന്നീട് കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു.
കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചകനെന്നാണ് വിഎസിനെ എന്ന് സിഎംപി നേതാവ് എംവി രാഘവന് വിശേഷിപ്പിച്ചത്. വിഎസ് സാധാരണ വഞ്ചകനല്ല. സ്വന്തം അണികളെ അപ്പാടെ തള്ളിക്കളഞ്ഞ് അധികാരത്തിനു വേണ്ടി കീഴടങ്ങിയിരിക്കുകയാണ്.
പിണറായി വിജയന്റെ കാലില്‍ വീണ് വിഎസ് അക്ഷരാര്‍ത്ഥത്തില്‍ കീഴടങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിയാകാനും ചക്കരക്കുടത്തില്‍ കൈയിട്ടു നക്കുന്നതിനുമാണ് ആഗ്രഹമെങ്കില്‍ വി എസ് അതു തുറന്നു പറയണമെന്നും എംവിആര്‍ ആവശ്യപ്പെട്ടു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!












Click it and Unblock the Notifications