കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന്റെ മലക്കം മറിച്ചില്‍ പ്രതിപക്ഷത്തിന് നിരാശ

  • By Staff
Google Oneindia Malayalam News

കോട്ടയം/പാലക്കാട്: മുന്‍ നിലപാടുകളില്‍ നിന്നും മലക്കം മറിഞ്ഞ് വിഎസ് നവ കേരള മാര്‍ച്ചില്‍ പങ്കെടുത്തതോടെ നിരാശയിലായത് പ്രതിപക്ഷം. വിഎസിന്റെ വിട്ടുനില്ക്കല്‍ ലോക്സഭ തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചരണ ആയുധമാക്കാമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍.

എന്നാല്‍ വിഎസ് നിലപാട് മാറ്റിയതോടെ കനത്ത മോഹഭംഗമാണ് അവര്‍ക്കുണ്ടായിരിക്കുന്നത്. വിഎസിന്റെ മലക്കം മറിച്ചിലിനെ രൂക്ഷമായാണ് പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശിച്ചിരിയ്ക്കുന്നത്.

മുഖ്യമന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹത ഇല്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. കേരളരക്ഷാ മാര്‍ച്ചിന്റെ ഭാഗമായി കോട്ടയത്ത് വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നതിനിടെയാണ് ചെന്നിത്തല വിഎസിനെതിരെ തിരിഞ്ഞത്.

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പേരിലുള്ള ആരോപണങ്ങള്‍ നിയമപരമായും രാഷ്‌ട്രീയപരമായും നേരിടുമെന്നാണ് ശംഖുമുഖത്ത് മുഖ്യമന്ത്രി പറഞ്ഞത്. ഇതോടെ വി എസിന്റെ കാപട്യം കേരളം മനസ്സിലാക്കിക്കഴിഞ്ഞു. നേരത്തെ പറഞ്ഞതിന് കടകവിരുദ്ധമായാണ് വിഎസ് പിന്നീട് കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു.

കേരളം കണ്ട ഏറ്റവും വലിയ രാഷ്‌ട്രീയ വഞ്ചകനെന്നാണ് വിഎസിനെ എന്ന് സിഎംപി നേതാവ് എംവി രാഘവന്‍ വിശേഷിപ്പിച്ചത്. വിഎസ് സാധാരണ വഞ്ചകനല്ല. സ്വന്തം അണികളെ അപ്പാടെ തള്ളിക്കളഞ്ഞ് അധികാരത്തിനു വേണ്ടി കീഴടങ്ങിയിരിക്കുകയാണ്.

പിണറായി വിജയന്റെ കാലില്‍ വീണ് വിഎസ് അക്ഷരാര്‍ത്ഥത്തില്‍ കീഴടങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിയാകാനും ചക്കരക്കുടത്തില്‍ കൈയിട്ടു നക്കുന്നതിനുമാണ് ആഗ്രഹമെങ്കില്‍ വി എസ് അതു തുറന്നു പറയണമെന്നും എംവിആര്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X