ബംഗാള്‍ പിന്നോട്ടെന്ന് റിപ്പോര്‍ട്ട്
ദില്ലി: ഇടതുമുന്നണി ഭരണത്തില്‍ ബംഗാള്‍ സംസ്ഥാനം സമസ്‌ത മേഖലകളിലും പരാജയപ്പെട്ടെന്ന് പഠന റിപ്പോര്‍ട്ട്.
വിദ്യാഭ്യാസ ആരോഗ്യമേഖലകളിലും ക്രമസമാധാനപാലനത്തിലും വ്യവസായത്തിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് 1961 മുതലുള്ള കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2005ല്‍ സംസ്ഥാനങ്ങളിലെ പണിമുടക്കിന്റെ അഖിലേന്ത്യാ ശരാശരി 11 ദിവസമായിരുന്നുവെങ്കില്‍ ബംഗാളില്‍ ഇത് 26 ദിവസമായിരുന്നു. വ്യവസായത്തിന് അനുകൂലമായ അന്തരീക്ഷം സംസ്ഥാനത്തില്ലാത്തതിന് പ്രധാനകാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത് പണിമുടക്കും ലോക്കൗട്ടുമാണ്.
ലോക്കൗട്ടിന്റെ അഖിലേന്ത്യാ ശരാശരി 19 ആണെങ്കില്‍ ബംഗാളില്‍ ഇത് 182 ആണ്. പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ ബിബേക് ദെബ്രോയി, ഇന്‍ക്കസ് അനലിക്കസ് എന്ന സാമ്പത്തിക വിശകന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ലവീഷ് ഭണ്ഡാരി എന്നിവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇവര്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് കേരളത്തെക്കുറിച്ച് റിപ്പോര്‍ട്ടുണ്ടാക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള രാജ്യസഭാംഗം ദിനേഷ് ത്രിവേദിയാണ് ബംഗാളിനെക്കുറിച്ചുള്ള ചെലവ് വഹിച്ചതെന്ന് ദെബ്രോയിയും ലവീഷ് ഭണ്ഡാരിയും അറിയിച്ചു.












Click it and Unblock the Notifications