ബലൂണില്‍ ഒരു താലികെട്ട്

കഴിഞ്ഞ ദിവസം പറക്കുന്ന ബലൂണില്‍ വച്ച് വിവാഹം കഴിച്ചാണ് രണ്ട് സഹസികര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് സ്വദേശികളായ ദേവ് പ്രശാന്ത് ത്രിവേദി, അര്‍ച്ചന എന്നിവരാണ് അതി സാഹസികമായി തങ്ങളുടെ വിവാഹം നടത്തിയത്.
ചൂടുവായു നിറച്ച ബലൂണില്‍ കയറി ഭൂമിയില്‍ നിന്നും 100 മീറ്റര്‍ ഉയരത്തിലായിരുന്നു ഇവരുടെ താലികെട്ട്. ബലൂണ്‍ പൈലറ്റിന് പുറമെ പ്രശാന്തും അര്‍ച്ചനയും പുരോഹിതനുമായിരുന്നു വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. നൂറുമീറ്റര്‍ താഴേ ഭൂമിയില്‍ ബന്ധുമിത്രാതികള്‍ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളുമായി നിന്നു.
വിവാഹച്ചടങ്ങ് ഇരുപത് മിനിട്ടോളം നീണ്ടുനിന്നിരുന്നു. ഒരു സ്വകാര്യ ബാങ്ക് ജീവനക്കാരനായ ദേവ് പ്രശാന്തിന് തന്റെ വിവാഹച്ചടങ്ങിന് എന്തെങ്കിലും വ്യത്യസ്‌തത വേണമെന്നും എന്നും ഓര്‍മ്മിക്കപ്പെടുന്നതായിരിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു.
ഇക്കാര്യം പ്രശാന്ത് സ്വന്തം മാതാപിതാക്കളെയും വധുവിന്റെ വീട്ടുകാരെയും അറിയിച്ചു. ഇരൂട്ടരും സമ്മതിച്ചതോടെയാണ് പ്രശാന്തിന് സ്വപ്‌നസാക്ഷാത്‌കാരത്തിന് വഴിയൊരുങ്ങിയത്.
എയ്‌റോ സ്‌പോര്‍ട്‌്‌ട ഡയറക്ടറായ അമ്മാവന്‍ ആര്‍.പി സെന്നാണ് ബലൂണില്‍ നിന്നും വിവാഹം ചെയ്യാനുള്ള ആശയം പ്രശാന്തിന് നല്‍കിയത്. വ്യാഴാഴ്‌ച വൈകീട്ടായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. സാഹസിക വിവാഹത്തിന് ചെലവായത് 80,000 രൂപയാണ്.












Click it and Unblock the Notifications