നടപടി രാഷ്ട്രീയപ്രേരിതം : എസ് മാലിനി

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിയ്‌ക്കും. നടപടി രാഷ്ട്രീയ പ്രേരിതമാണ്. സര്‍ക്കാര്‍ സ്വമേധയാ ഏര്‍പ്പെടുത്തിയ അന്വേഷണത്തില്‍ തന്റെ ഭാഗം വിശദീകരിയ്‌ക്കാന്‍ അവസരം തന്നില്ലെന്നും അവര്‍ പറഞ്ഞു.
ഒട്ടേറെ വ്യക്തികളെ താന്‍ ഫോറന്‍സിക് പരിശോധന നടത്തിയിട്ടുണ്ട്. 'സാക്ഷി' എന്ന നിലയിലുള്ള എന്റെ പ്രതിച്ഛായ മോശമാക്കിയാല്‍ പലര്‍ക്കും രക്ഷപ്പെടാം. പരിശോധന സിഡികളുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‌കിയെന്ന ആരോപണവും അവര്‍ നിഷേധിച്ചു.
സിഡികള്‍ താനല്ല സൂക്ഷിയ്‌ക്കുന്നതെന്നും അത് കൊണ്ട് അത്തരമൊരു ചോര്‍ത്തിക്കൊടുക്കല്‍ നടക്കില്ലെന്നും മാലിനി പറഞ്ഞു. കോളിളക്കം സൃഷ്ടിച്ച അഭയ കേസിലടക്കം ഫോറന്‍സിക് പരിശോധന നടത്തിയ മാലിനിക്കെതിരെ എസ്‌എസ്‌എല്‍സി ബുക്കില്‍ പ്രായം തിരുത്തി ജോലി നേടിയെന്നാണ് ആരോപണം.












Click it and Unblock the Notifications