ദാരിദ്രപ്പട്ടികയില്‍ ഇന്ത്യ മുന്നില്‍
ദില്ലി: ലോകദാരിദ്ര്യപ്പട്ടികയില്‍ ഇന്ത്യയുടെ മുന്‍നിരയില്‍. വിവരസാങ്കേതികത, ശാസ്‌ത്രം, വികസനം എന്നീ മേഖലകളില്‍ ഇന്ത്യ കുതിച്ചുചാട്ടം നടത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദാരിദ്ര്യത്തിന്റെ കാര്യത്തിലും രാജ്യം പുറകിലല്ലെന്ന് വ്യക്തമാകുന്നത്.
23കോടി ജനങ്ങളാണ് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ദാരിദ്ര്യമനുഭവിക്കുന്നത്. ഇന്ത്യയില്‍ സംഭവിക്കുന്ന ശിശുമരണങ്ങളില്‍ അമ്പത് ശതമാനവും പോഷകാഹാരക്കുറവുമൂലമാണ് ഇന്ത്യന്‍ ഗ്രാമീണ മേഖലയിലെ ഭക്ഷ്യസുരക്ഷാ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോളതലത്തിലുണ്ടായ വിലക്കയറ്റമാണ് ഈ പ്രതിസന്ധിയ്‌ക്ക് കാരണമായതായി കരുതുന്നത്. 119 രാജ്യങ്ങള്‍ഉല്‍പ്പെടുന്ന ഭക്ഷ്യസുരക്ഷാ പട്ടികയില്‍ 94ആമത് സ്ഥാനത്താണ് ഇന്ത്യ.
യുഎന്‍ ലോക ഭക്ഷ്യപദ്ധതിയുടെ റിപ്പോര്‍ട്ട് പ്രകാരം അഞ്ചുവയസ്സിന് താഴെയുള്ള ഇന്ത്യയിലെ 43ശതമാനം കുഞ്ഞുങ്ങളുടെയും ആരോഗ്യസ്ഥിതി ആശങ്കാജനകമാണ്. മിക്കകുട്ടികളും പ്രായത്തിനനുസരിച്ച് തൂക്കമില്ലാത്തവരാണ്.
സബ് സഹാറന്‍ ആഫ്രിക്കയില്‍പോലും 28 ശതമാനം മാത്രമാണിത്. വിളര്‍ച്ചയും പോഷകാഹാരക്കുറവും മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികളുടെ എണ്ണം ഇന്ത്യയില്‍ ഏറുകയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അമ്മമാര്‍ക്ക് കൃത്യമായി ഭക്ഷണം ലഭിക്കാത്തതുമൂലം ഇന്ത്യയില്‍ 30ശതമാനം കുഞ്ഞുങ്ങളും ജനിക്കുന്നത് തൂക്കക്കുറവോടെയാണ്.












Click it and Unblock the Notifications