തൃത്താല ദുരന്തം : മരിച്ചവരെ തിരിച്ചറിഞ്ഞു
തൃത്താല: മേഴത്തൂരിനടുത്ത് മുടവന്നൂര്‍ തലക്കൊട്ടക്കുന്നില്‍ പടക്ക നിര്‍മ്മാണശാലയ കത്തിയുണ്ടായ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. മരിച്ചവരെല്ലാം പുരുഷന്മാരാണ്. ആലത്തൂര്‍ കാവശ്ശേരി സ്വദേശികളായ ഉണ്ണികൃഷ്ണന്‍(25), കൃഷ്ണകുമാര്‍, കുമാരനെല്ലൂര്‍ സ്വദേശി ശശിചന്ദ്രന്‍(42), ആലൂര്‍ സ്വദേശി സുന്ദരന്‍(40), ആനക്കര മേലഴിയം സ്വദേശി കാളിദാസന്‍(42) എന്നിവരാണു മരിച്ചത്. മരിച്ചവരില്‍ ഒരു സ്ത്രീയുമുണ്ടെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കരാറുകാരനായ ഡേവിഡ്, തൊഴിലാളിയായ വാസുദേവന്‍ എന്നിവരാണു ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്നത്. വാസുദേവന്റെ ശരീരം പൂര്‍ണമായും പൊള്ളലേറ്റ നിലയിലാണ്.
അശ്രദ്ധമായി സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തതാണ് അപകട കാരണമെന്നാണ് പോലീസിന്റെ നിഗമനം. മിനിറ്റുകളുടെ വ്യത്യാസത്തില്‍ തുടര്‍ച്ചയായി മൂന്ന് സ്ഫോടനങ്ങള്‍ ഉണ്ടായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അമ്പതോളം പേര്‍ പണിയെടുത്തിരുന്ന ഷെഡ്ഡിലാണ് അഗ്നിബാധയുണ്ടായത്. എന്നാല്‍ ഉച്ചഭക്ഷണ സമയമായതിനാല്‍ അപകടസമയത്ത് എത്രപേരുണ്ടായിരുന്നു എന്നു വ്യക്തമല്ല.
അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിത്വാശ്വസനിധിയില്‍ നിന്നും 5000 രൂപ വീതവും പരുക്കേറ്റവര്‍ക്ക് 1000രൂപ വീതവും അടിയന്തര സഹായമായി നല്‍കും. അന്വേഷണ ചുമതലയുള്ള ഒറ്റപ്പാലം ആര്‍ഡിഒ പാര്‍വതിക്കുട്ടി സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.. ജില്ലാ കളക്ടര്‍ എംസി മോഹന്‍ ദാസ്, മധ്യമേഖല ഐജി വിജയാനന്ദ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.












Click it and Unblock the Notifications