പിണറായിയ്‌ക്കെതിരെ മൊഴി നല്‍കിയിട്ടില്ല: ശര്‍മ
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ സിബിഐയ്‌ക്ക് മൊഴി നല്‍കിയിട്ടില്ലെന്ന് മന്ത്രി എസ് ശര്‍മ. സിബിഐയ്‌ക്ക് നല്‍കിയ മൊഴി മാധ്യമങ്ങളുമായി പങ്കുവയ്‌ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്റെകാലത്ത് ധാരണാപത്രം പുതുക്കിയിരുന്നു. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ ധാരണാപത്രം പുതുക്കാന്‍ ശ്രമിച്ചില്ല. കരട് കരാറില്‍ വെള്ളം ചേര്‍ത്തിരുന്നു- ശര്‍മ പറഞ്ഞു.
എന്റെ മൊഴി പിണറായിയെ കുറ്റപ്പെടുത്തുന്നതരത്തിലുള്ളതല്ല. ഇത്തരം വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണ്. വ്യാഖ്യാനങ്ങല്‍ നടത്തുന്നവര്‍ക്ക് തന്നെയാണ് ഇതിന്റെ ഉത്തരവാദിത്വം. സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യം പരിഗണിച്ചാണ് സിബിഐയ്‌ക്ക് മൊഴി നല്‍കിയത്- ശര്‍മ പറഞ്ഞു.
മലബാര്‍ കാന്‍സര്‍ സെന്ററിന് പണം ലഭിക്കാന്‍ ധാരണാപത്രത്തിന് പകരം കരാറിയിരുന്നു നല്ലതെന്ന രീതിയില്‍ എസ് ശര്‍മ മൊഴി നല്‍കിയതായി ജനശക്തി വാരിക വാര്‍ത്ത നല്‍കിയിരുന്നു. ഇതിനോട് പ്രതികരിക്കുകായിരുന്നു ശര്‍മ.
ധാരണാപത്രം തയ്യാറാക്കിയത് പിണറായി വിജയന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയാണെന്നും ശര്‍മ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്നു പിണറായി വിജയന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതിനെത്തുടര്‍ന്നാണ് ശര്‍മ വൈദ്യുതി മന്ത്രിയായത്.












Click it and Unblock the Notifications