സസ്‌പെന്‍ഷന്‍ അഭയ കേസന്വേഷണത്തെ ബാധിക്കില്ല
കൊച്ചി: ബാംഗ്ലൂര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടി അസിസ്‌റ്റന്റ് ഡയറക്ടര്‍ ഡോ. എസ് മാലിനിയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌ത നടപടി അഭയ കേസന്വേഷണത്തെ ഒരു വിധത്തിലും ബാധിയ്‌ക്കില്ലെന്ന് സിബിഐ അധികൃതര്‍ അറിയിച്ചു.
ബാംഗ്ലൂരിലെ ലാബില്‍ നിന്നും ലഭിച്ച സിഡികളും വീഡിയോ കാസറ്റുകളും വിദഗ്‌ധ പരിശോധനയ്‌ക്കായി ഉടന്‍ ഏല്‌പിയ്‌ക്കും. പ്രതികളെ നാര്‍ക്കോ പരിശോധനയ്‌ക്ക് വിധേയമാക്കിയതിന്റെ യഥാര്‍ത്ഥ സിഡികള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ പുതിയ സംഭവ വികാസങ്ങള്‍ കേസിനെ യാതൊരു വിധത്തിലും ബാധിയ്‌ക്കില്ലെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.
എസ്‌എസ്‌എല്‍സി ബുക്കില്‍ പ്രായം തിരുത്തി ജോലി നേടിയെന്ന ആരോപണത്തെ തുടര്‍ന്നാണ് മാലിനിയെ സസ്‌പെന്‍ഡ് ചെയ്‌തത്.
അഭയ കേസില്‍ നാര്‍ക്കോ പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്ക് ജാമ്യം അനുവദിയ്‌ക്കവെ ഡോക്ടര്‍ മാലിനിയുടെ വിശ്വാസ്യത പരിശോധിയ്‌ക്കണമെന്ന് ഹൈക്കോടതി ജഡ്‌ജി കെ. ഹേമ നിര്‍ദ്ദേശിച്ചിരുന്നു.












Click it and Unblock the Notifications