വൈദ്യുതി സര്‍ചാര്‍ജ്ജ് പിന്‍വലിക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി സര്‍ചാര്‍ജ്ജ് പിന്‍വലിയ്ക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷനോട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. വൈദ്യുതി മന്ത്രി എകെ ബാലന്‍ നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. മാര്‍ച്ച് ഒന്നു മുതല്‍ സര്‍ചാര്‍ജ് പിന്‍വലിക്കാനാണ് സര്‍ക്കാരിന്റെ ശുപാര്‍ശ.
80 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിച്ചിരുന്നവരില്‍ നിന്ന് യൂണിറ്റിന് അന്പത് പൈസ നിരക്കിലാണ് സര്‍ചാര്‍ജ്ജ് ഈടാക്കിയിരുന്നത്. സംസ്ഥാനത്തിന് പുറത്തു നിന്ന് വൈദ്യുതി വാങ്ങിയതിന് ചെലവിട്ട അധിക പണം ഈടാക്കുന്നതിനാണ് സര്‍ചാര്‍ജ്ജ് ഏര്‍പ്പെടുത്തിയിരുന്നത്.
ഇത്തരത്തില്‍ 180 കോടി രൂപ പിരിച്ചെടുത്ത സാഹചര്യത്തിലാണ് സര്‍ചാര്‍ജ്ജ് പിന്‍വലിയ്ക്കുന്നതിന് ശുപാര്‍ശ ചെയ്തിരിയ്ക്കുന്നത്.സെപ്‌തംബര്‍ മുതലാണു സര്‍ചാര്‍ജ് ഈടാക്കിയിരുന്നത്. താപ വൈദ്യുത നിലയത്തിനാവശ്യമായ നാഫ്‌തക്കു് വിലകുറഞ്ഞതും സര്‍ചാര്‍ജ് പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു.
വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചെങ്കില്‍ മാത്രമേ സര്‍ക്കാര്‍ തീരുമാനം നടപ്പില്‍ വരികയുള്ളു. ഇതിന് നിലവില്‍ തടസ്സമൊന്നും ഇല്ലാത്തതിനാല്‍ മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാനത്ത് സര്‍ചാര്‍ജ്ജ് ഉണ്ടാകില്ല.












Click it and Unblock the Notifications