കോണ്ടം പ്രോത്സാഹിപ്പിച്ച വൈദികന് വിലക്ക്
ബ്രസീലിയ: എയ്‌ഡ്‌സ് പടരുന്നത് തടയാനായി കോണ്ടത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിച്ച കത്തോലിക്കാ പുരോഹിതനെ സഭ സസ്‌പെന്റ് ചെയ്‌തു.
വടക്കുകിഴക്കന്‍ ബ്രസീലിയന്‍ സംസ്ഥാനമായ പാരായ്‌ബയിലെ പുരോഹിതനായ ഫാദര്‍ ലൂയിസ് കൗട്ടോയ്‌ക്ക് എതിരെയാണ് സഭ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ പൗരോഹിത്യ ചുമതലകളില്‍ നിന്നും താല്‍ക്കാലികമായി വിലക്കിയതായി സഭാ അധികൃതര്‍ അറിയിച്ചു.
കോണ്ടത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് പരസ്യമായി നിലപാടെടുത്തതും പുരുഷ സ്വവര്‍ഗാനുരാഗികളുടെ വിവാഹം പ്രോത്സാഹിപ്പിച്ചതും പൗരോഹിത്യ ബ്രഹ്മചര്യത്തിനെതിരായതുകൊണ്ടാണ് ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുന്നതെന്ന് സഭാധികൃതര്‍ പറഞ്ഞു.
എന്നാല്‍ ലൂയിസ് സ്വവര്‍ഗവിവാഹം പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് ജോല് മൊറെയ്‌റ പറഞ്ഞു. സ്വവര്‍ഗാനുരാഗികളോട് കാണിക്കുന്ന വിവേചനത്തിനെതിരെയാണ് ലൂയിസ് പ്രതികരിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.












Click it and Unblock the Notifications