എടിഎസിന് തലവേദനയായി സാദിഖിന്റെ കുറ്റസമ്മതം
മുംബൈ: 2006 ജൂലൈ 11ന് തീവണ്ടി സ്ഫോടന പരമ്പരയില്‍ തനിക്കും പങ്കുണ്ടെന്ന ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്ത്തകന് സാദിഖ് ഷെയ്ഖിന്റെ കുറ്റസമ്മതം മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിന്(എടിഎസ്0 തലവേദനയാകുന്നു.
രണ്ട് വര്‍ഷം മുമ്പ് 13 പ്രതികളെ ഉള്‍പ്പെടുത്തി എടിഎസ് ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ സാദിക്കിനും മറ്റ് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ക്കും ഗൂഡാലോചനയില്‍ പങ്കില്ലെന്നാണ് പറയുന്നത്. ഒരു വാര്‍ത്താ ചാനലാണ് സാദിഖിന്റെ കുറ്റസമ്മതം വെള്ളിയാഴ്ച പുറത്തുവിട്ടത്.
പ്രഷര്‍ കുക്കറിനുള്ളില്‍ ബോംബ് നിറച്ച് തീവണ്ടിയില്‍ വച്ചത് താനും കൂട്ടാളികളുമാണെന്ന് സാദിഖ് ഏറ്റു പറയുന്നു. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ അസംബന്ധമാണെന്നും അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ഇത്തരത്തിലൊരു കുറ്റസമ്മതം നടത്തിയതെന്നും എടിഎസ് പ്രതികരിച്ചു.
സാദിഖിനെ ചോദ്യം ചെയ്തിരുന്നുവെന്നും ഈ സാഹചര്യത്തില്‍ അതുസംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും എടിഎസ് തലവന്‍ രഘുവാംശി പറഞ്ഞു. ഇദ്ദേഹത്തിനായിരുന്നു സ്ഫോടന കേസിന്റെ അന്വേഷണ ചുമതല. പാകിസ്താന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിമി പ്രവര്‍ത്തകരാണ് സ്ഫോടനത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
തീവണ്ടി സ്ഫോടനത്തില്തനിക്ക് പങ്കുണ്ടെന്ന് സാദിഖ് മുംബൈ ക്രൈംബ്രാഞ്ചിനോടും സമ്മതിച്ചിരുന്നു. 2008ല്‍ അഹമ്മദാബാദില്‍ ഉണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച കാറുകള്‍ മോഷ്ടിച്ച കേസിലാണ് ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications