കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി പാക്കേജിന്‌ പണമനുവദിച്ചില്ല

  • By Staff
Google Oneindia Malayalam News

ദില്ലി: സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന്‌ ഗള്‍ഫില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ട്‌ രാജ്യത്ത്‌ തിരിച്ചെത്തുന്നവര്‍ക്ക്‌ പ്രത്യേക പാക്കേജ്‌ പ്രഖ്യാപിക്കണമെന്ന പ്രവാസികാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം ധനമന്ത്രാലയം തള്ളി.

ബജറ്റില്‍പണമില്ലെന്ന കാരണം പറഞ്ഞാണ്‌ നിര്‍ദ്ദേശം തള്ളിയിരിക്കുന്നത്‌. ധനമന്ത്രാലയത്തില്‍ നിന്നും ഇത്തരത്തിലൊരു പ്രതികരണം ഉണ്ടായതോടെ മറ്റ്‌ സാമ്പത്തിക ശ്രോതസ്സുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ പ്രവാസികാര്യ വകുപ്പ്‌.

എന്നാല്‍ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപനം ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കെ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ഫലപ്രദമാകുമെന്ന്‌ പറയാന്‍ കഴിയില്ല.

പ്രമടങ്ങിയെത്തുന്ന പ്രവാസികളെ സഹായിക്കാനാണ്‌ രണ്ട്‌ പദ്ധതികള്‍ക്കാണ്‌ രൂപം നല്‍കിയിരുന്നത്‌. തിരിച്ചെത്തുന്നവര്‍ക്കായി ഒറ്റത്തവണത്തെ സാമ്പത്തിക സഹായത്തിന്‌ 100 കോടി രൂപയുടെ പ്രത്യേക പാക്കേജാണ്‌ പ്രവാസിമന്ത്രാലയം ബജറ്റിന്‌ മുമ്പുതന്നെ ആവശ്യപ്പെട്ടത്‌.

കാലാവധിയ്‌ക്ക്‌ മുമ്പ്‌ തിരിച്ചുവരുന്നവര്‍ക്ക്‌ ഗള്‍ഫില്‍ ചെലവഴിച്ച കാലം കണക്കാക്കി ഒറ്റത്തവണത്തെ സാമ്പത്തിക സഹായം നല്‍കാന്‍ പദ്ധതി ലക്ഷ്യമിട്ടിരുന്നു. ആറുമാസത്തിനുള്ളില്‍ തിരിച്ചുവരുന്നവര്‍ക്ക്‌ 30,000 രൂപവരെ കൊടുക്കാന്‍ നിര്‍ദേശമുണ്ട്‌.

വിദേശത്ത്‌ തൊഴില്‍ തെടുന്നവര്‍ക്ക്‌ അവരുടെ പങ്കാളിത്തത്തോടെ ക്ഷേമനിധി ഏര്‍പ്പെടുത്തുന്നതാണ്‌ രണ്ടാമത്തെ പദ്ധതി. ക്ഷേമനിധി അംഗമാകാന്‍ 800 രൂപ ഒറ്റത്തവണ നിക്ഷേപിക്കണം. കേന്ദ്രസര്‍ക്കാര്‍ വര്‍ഷം 14കോടിരൂപ പ്രകാരം അഞ്ചുകൊല്ലം പദ്ധതിയില്‍ നിക്ഷേപിക്കും.

അപ്രതീക്ഷിതമായി സാമ്പത്തികപ്രശ്‌നമുണ്ടാകുമ്പോള്‍ ക്ഷേമനിധിയില്‍ നിന്ന്‌ സഹായം ലഭ്യമാകും. പദ്ധതികള്‍ നടപ്പാക്കാനായി പ്രവാസിമന്ത്രി വയലാര്‍ രവി ധമന്ത്രിയുടെ ചുമതല വഹിക്കുന്ന പ്രണബ്‌ മുഖര്‍ജിയുമായി ചര്‍ച്ച നടത്തിയെങ്കിലും ധനസഹായം സംബന്ധിച്ച്‌ വ്യക്തമായ ഉറപ്പ്‌ ലഭിച്ചില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X