സ്ലംഡോഗ് താരത്തിന് അച്ഛന്റെ തല്ല്

അതും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാത്തതിന്. ചിത്രത്തില്‍ സലിം എന്ന ബാലന്റെ വേഷം ചെയ്‌ത അസറുദ്ദീന്‍ ഇസ്‌മായീലിനാണ് പിതാവിന്റെ കയ്യില്‍നിന്നും അടികിട്ടിയത്.
ലോസ്‌ആഞ്ചലസില്‍ നിന്നുള്ള ദീര്‍ഘമായ വിമാനയാത്രയും കഴിഞ്ഞെത്തിയ കുട്ടികളെ കാണാന്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ പത്തുവയസ്സുകാരനായ അസറുദ്ദീന്‍ തയ്യാറായില്ല.
ഇത് കണ്ടപ്പോഴാണ് പിതാവ് കലികയറി അസറിനെ അടിയ്‌ക്കുകയും ചെവിയ്‌ക്ക് നുള്ളുകയും ചെയ്‌തത്. അസറിനെ പിതാവ് അടിയ്‌ക്കുന്നതും ചെവിയ്‌ക്ക് പിടിച്ച് നുള്ളുന്നതുമായ ഫോട്ടോകള്‍ മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തിയിട്ടുണ്ട്. അച്ഛന്റെ അടികിട്ടിയ അസര്‍ കരയുന്നതും ചിത്രത്തില്‍ കാണാം.












Click it and Unblock the Notifications