കമ്യൂണിസം ആരുടെയും കുത്തകയല്ല: സോമനാഥ്

പതിനാലാം ലോക്‌സഭയുടെ പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം വെള്ളിയാഴ്‌ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സോമനാഥ് തന്റെ നിലപാട് വെളിപ്പെടുത്തിയത്. സിപിഎമ്മില്‍ നിന്നും പുറത്താക്കിയ ശേഷവും സ്വയം കൊമ്രേഡ് ആയി കാണുന്നുണ്ടോ എന്ന ചോദ്യം ഉയര്‍ന്നപ്പോഴാ്‌മ താന്‍ കമ്യൂണിസ്‌റ്റാണെന്നും. കമ്യൂണിസം ആരുടെയും കുത്തകയല്ലെന്നും അദ്ദേഹം പറഞ്ഞത്.
ആണവകരാര്‍ പ്രശ്‌നത്തില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് മുമ്പേ സര്‍ക്കാറിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചപ്പോള്‍ സ്‌പീക്കര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാകാഞ്ഞതിനെത്തുടര്‍ന്നാണ് സോമനാഥിനെ സിപിഎം പുറത്താക്കിയത്.
വിരമിച്ചാലും ഗവര്‍ണര്‍ സ്ഥാനം സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ആ സ്ഥാനം ആര് എനിക്ക് തരുംമെന്ന മറുചോദ്യമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ജീവിതത്തില്‍ ഏറ്റവും ദുഖകരമായ ദിവസം പ്രതിപക്ഷം തന്നെ പക്ഷമപാതിയെന്ന് വിളിച്ച ദിവസമാണെന്ന് അദ്ദേഹം പറഞ്ഞു.
2006ല്‍ വിമര്‍ശനങ്ങളുണ്ടായപ്പോള്‍ രാജിവച്ചാലോ എന്ന് തോന്നിയതായണ്. എന്നാല്‍ എന്‍ഡിഎ ചെയര്‍മാന്‍ എബി വാജ്‌പേയിയും മറ്റു പാര്‍ട്ടി നേതാക്കളും സ്‌പീക്കര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് തുടര്‍ന്നത്- അദ്ദേഹം വ്യക്തമാക്കി. വിരമിക്കലിന്‌ശേഷം വയനയ്‌ക്കും സംഗീതത്തിനുമായി സമയം ചെലവിടുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications