വടകര: യുഡിഎഫില്‍ ഉന്നയിക്കുമെന്ന് രാഘവന്‍
കൊച്ചി: വടകരയിലെ സീറ്റ് പ്രശ്‌നം അടുത്ത യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കുമെന്ന് സിഎംപി നേതാവ് എംവി രാഘവന്‍.
രമേശ് ചെന്നിത്തലയ്‌ക്ക് സ്വതന്ത്രമായി എന്തും പറയാനുള്ള അധികാരമുള്ളതിനാല്‍ സീറ്റ് കോണ്‍ഗ്രസിനാണെന്ന അദ്ദേഹത്തിന്റെ പ്രസ്‌താവനയെ ചോദ്യം ചെയ്യില്ല.
തീരുമാനം നടപ്പാക്കുമെന്നുറപ്പാക്കേണ്ടത് യുഡിഎഫ് യോഗമാണ്. അവിടെ പ്രശ്‌നം ഉന്നയിക്കും. മുന്നണി ബന്ധത്തിലൊന്നും ഈ വിഷയമൊരു പ്രശ്‌നമാകില്ല- അദ്ദേഹം പറഞ്ഞു.
വടകരയില്‍ യുഡിഎഫില്‍ നിന്നാരു മത്സരിച്ചാലും ജയില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്നും രാഘവന്‍ അഭിപ്രായപ്പെട്ടു.
പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താമെന്ന് മുന്നണിയില്‍ ധാരണയുണ്ടായതിനെത്തുടര്‍ന്നാണ് സിഎംപി വടകര സീറ്റിനുള്ള അവകാശവാദം പിന്‍വലിച്ചത്.
പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താമെന്ന് യുഡിഎഫ് യോഗത്തില്‍ തീരുമാനമാവുകയം ചെയ്‌തിരുന്നു. എന്നാല്‍ പിന്നീട് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications