എല്‍ഡിഎഫില്‍ സീറ്റ് വിഭജനം സങ്കീര്‍ണമാകുന്നു
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനമൊന്നുമെടുക്കാതെ ഇടതുമുന്നണിയോഗം പിരിഞ്ഞു. സീറ്റു സംബന്ധിച്ച പ്രശ്‌നം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
ഇതുസംബന്ധിച്ച് എല്ലാ ഘടകകക്ഷികളുമായി സിപിഎം പ്രത്യേകം ചര്‍ച്ച നടത്തും. യോഗം കഴിഞ്ഞയുടന്‍ തന്നെ കേരള കോണ്‍ഗ്രസുമായി സിപിഎം നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്. ഇടുക്കി സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.
കോഴിക്കോട് സീറ്റിന് തന്നെ ആവശ്യപ്പെടുന്ന ജതാദളുമായി ഉച്ചതിരിഞ്ഞ് ചര്‍ച്ചനടത്തും. സിപിഐ ആര്‍എസ്‌പി എന്നീ കക്ഷികളുമായി ഞായറാഴ്‌ചയാണ് സീറ്റ് പ്രശ്‌നം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുക. സീറ്റ് വിഭജനം എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചചെയ്‌താല്‍ ബഹളത്തിനിടയാകുമെന്ന് കണ്ടാണ് കക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ യോഗം തീരുമാനിച്ചത്.
ഇതിനിടെ കൊല്ലം സീറ്റിന്റെ കാര്യത്തില്‍ ആര്‍എസ്‌പി കടുത്ത നിലപാട് സ്വീകരിയ്‌ക്കുകയാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നതായി ആര്‍എസ്‌പി സംസ്ഥാന അധ്യക്ഷന്‍ വി.പി രാമകൃഷ്‌ണപിള്ള പറഞ്ഞു. മന്ത്രിയെ പിന്‍വലിക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പൊന്നാനി സീറ്റ് വിട്ടുകൊടുക്കില്ലെന്ന് സിപിഐയും കോഴിക്കോട് വേണമെന്ന് ജനതാദള്‍ എസും വ്യക്തമാക്കിയതിന് പിന്നാലെയാണ് ആര്‍എസ്‌പിയും ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നത് ഇതോടെ എല്‍ഡിഎഫിലെ സീറ്റ് വിഭജനം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്.












Click it and Unblock the Notifications