ജാമ്യ വ്യവസ്ഥ ഇളവ് ആവശ്യപ്പെട്ട് സെഫി
കൊച്ചി: ജാമ്യവ്യസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി ഹൈക്കോടതിയെ സമീപിച്ചു.
കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ താമസസ്ഥലം മാറരുതെന്നും ഫോണ്‍ ചെയ്യരുതെന്നുമുള്ള വ്യവസ്ഥകളിലാണ് ഇവര്‍ ഇളവുകള്‍ ആവശ്യപ്പെടുന്നത്.
ഈ വ്യവസ്ഥകള്‍ മൂലം ഞായറാഴ്‌ച കുര്‍ബാനയ്‌ക്കുപോലും പള്ളിയില്‍ പോകാന്‍ കഴിയുന്നില്ല. ക്രിസ്‌ത്യാനികള്‍ക്ക് ഞായറാഴ്‌ച കുര്‍ബാനയില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമുണ്ട്.
പ്രായമായ മാതാപിതാക്കളെ കാണാനോ ബന്ധപ്പെടാനോ പറ്റുന്നില്ല. ഫോണ്‍ ചെയ്യാനാവാത്തതിനാല്‍ പുറം ലോകവുമായി ബന്ധം ഇല്ലാതായിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
ഫാദര്‍ തോമസ് കോട്ടൂരും ഫാദര്‍ ജോസ് പൂതൃക്കയിലും ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി ഹര്‍ജി നല്‍കിയിട്ടുണ്ട് ഇവയെല്ലാം അടുത്തയാഴ്‌ച കോടതി പരിഗണനയ്‌ക്കെടുത്തേയ്‌ക്കും.












Click it and Unblock the Notifications