6 സിറ്റിങ് എംപിമാര്‍ക്ക് സീറ്റ് നല്‍കാന്‍ ധാരണ

പി. കരുണാകരന്‍(കാസര്‍കോട്), പി. സതീദേവി(വടകര), ടി.കെ ഹംസ(മലപ്പുറം), കെ. സുരേഷ് കുറുപ്(കോട്ടയം), പി. രാജേന്ദ്രന്‍(കൊല്ലം), കെഎസ് മനോജ്(ആലപ്പുഴ) എന്നീ എംപിമാര്‍ക്കാണ് വീണ്ടും സീറ്റ് നല്‍കാന്‍ ധാരണയായിരിക്കുന്നത്.
ഡോക്ടര്‍ സെബാസ്‌റ്റിയന്‍ പോള്‍, വര്‍ക്കല രാധാകൃഷ്‌ണന്‍, സി.എസ് സുജാത, എന്‍എന്‍ കൃഷ്‌ണദാസ് എന്നിവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ലോനപ്പന്‍ നമ്പാടന്‍ ആരോഗ്യകാരണത്താല്‍ മത്സരിക്കുന്നില്ല.
അച്ചടക്ക നടപടിയ്‌ക്കുവിധേയനായ എപി അബ്ദുള്ളക്കുട്ടി എംപിയ്‌ക്കും ഔദ്യോഗികപക്ഷത്തിന് മതിപ്പില്ലാത്ത ഒറ്റപ്പാലം സിറ്റിങ് എംപി എസ് അജയകുമാറിനും ടിക്കറ്റുണ്ടാകില്ല.
കണ്ണൂരില്‍ ഇ.പി ജയരാജന്‍, മാവേലിക്കരയില്‍ എസ്‌എഫ്‌ഐ ദേശീയ പ്രസിഡന്റ് പി.കെ ബിജു, കോഴിക്കോട് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്‌ണന്‍, ആറ്റിങ്ങലില്‍ എ. സമ്പത്ത് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
ഇതിനിടെ പൊന്നാനിയടക്കം തങ്ങള്‍ക്ക് അവകാശപ്പെട്ട നാല് സീറ്റിലും പാര്‍ട്ടി ചിഹ്നത്തില്‍ത്തന്നെ മത്സരിക്കുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എബി ബര്‍ദനും കോഴിക്കോട്ട് തന്നെ മത്സരിക്കുമെന്ന് ജനതാദള്‍ സിറ്റിങ് എംപി വീരേന്ദ്രകുമാറും വ്യക്തമാക്കിയതോടെ ഇടതുമുന്നണിയിലെ സീറ്റ് വിഭജനം പ്രശ്‌നമായിരിക്കുകയാണ്. സിപിഐയുടെയും ജനതാദളിന്റെയും നിലപാട് ശനിയാഴ്‌ച ചേരുന്ന ഇടതുമുന്നണിയോഗത്തില്‍ പ്രശ്‌നമായേയ്‌ക്കാനിടയുണ്ട്.












Click it and Unblock the Notifications