കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്‌ത്രീകള്‍ക്ക്‌ മാനസികരോഗം വരുന്നതെങ്ങനെ?

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആത്മഹത്യ ചെയ്യുന്ന കന്യാസ്‌ത്രീകളെല്ലാം മാനസികവിഭ്രമത്തിന്‌ ചികിത്സയിലാകുന്നത്‌ എങ്ങനെയെന്നതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ്‌ ഡി ശ്രീദേവി.

വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളോട്‌ കേരളാ പൊലീസ്‌ സഹകരിക്കുന്നില്ലെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പൊങ്ങുംമൂട്ടല്‍ ഒരു കന്യാസ്‌ത്രീ കുറച്ചു ദിവസം മുമ്പ്‌ ആത്മഹത്യ ചെയ്‌തു. അവരെന്റെ അയല്‍വാസിയായിരുന്നു.

മരിച്ചുകഴിഞ്ഞപ്പോള്‍ വര്‍ഷങ്ങളായി മാനസികരോഗത്തിന്‌ ചികിത്സയിലായിരുന്നുവെന്ന്‌ പറഞ്ഞുകേട്ടു. നിജസ്ഥിതി അറിയില്ല അങ്ങനെയായിരുന്നോയെന്ന്‌ ചൂഴ്‌ന്ന്‌ അന്വേഷിക്കാന്‍ പോയിട്ടില്ല. മരണമടയുന്നവരെല്ലാം രോഗികളാകുന്നതിനെക്കുറിച്ച്‌ എല്ലാവരും ചേര്‍ന്ന്‌ അന്വേഷിക്കണം- അവര്‍ പറഞ്ഞു.

കന്യാസ്‌ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ച്‌ രഹസ്യമായി വിവരങ്ങള്‍ ശേഖരിക്കുന്നത്‌ തുടരുകയാണ്‌. പഴയ നിലപാടില്‍ നിന്നും കമ്മീഷന്‍ പുറകോട്ടുപോയിട്ടില്ല. ലൈംഗിക പീഡനം മാത്രമല്ല മറ്റു പലതരം പീഡനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചിട്ടുണ്ട്‌.

ജില്ലാ പൊലീസ്‌ സൂപ്രണ്ടുമാര്‍ക്ക്‌ കമ്മീഷന്‍ അയയ്‌ക്കുന്ന കത്തുകള്‍ക്ക്‌ യാതൊരുവിധ മറുപടിയും ലഭിക്കാറില്ല. പൊലീസിന്റെ സഹായം ലഭിക്കാത്തതിനാല്‍ നേരിട്ടിടപെട്ടാണ്‌ പലകേസുകളും മുന്നോട്ട്‌ കൊണ്ടുപോകുന്നത്‌- ചില ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി അവര്‍ പറഞ്ഞു.

കമ്മീഷനില്‍ ആവശ്യത്തിന്‌ ജോലിക്കാരില്ലെന്നും അധ്യക്ഷ പറഞ്ഞു. എജി തസ്‌തിക മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്‌. സിആയെ ഏങ്കിലും നിയമിച്ച്‌ കിട്ടിയത്‌ കഴിഞ്ഞയാഴ്‌ച മാത്രമാണ്‌. പ്രൊജക്ട്‌ ഓഫീസര്‍ ഇല്ല.

ജില്ലയ്‌ക്ക്‌ പുറത്ത്‌ അദാലത്തുകള്‍ സംഘടിപ്പിക്കുമ്പോള്‍ ഫയലുകള്‍ കൊണ്ടുപോകാനോ കേസുകള്‍ വിളിക്കാനോ ആളില്ലാത്ത സ്ഥിതിയിലാണ്‌ കമ്മീഷന്‍- ശ്രീദേവി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X