കിടപ്പറ രംഗം കാണിച്ച് ഭീഷണി: യുവാവ് പിടിയില്‍
തിരുവനന്തപുരം: ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ചശേഷം അത് ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വിദേശമലയാളിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.
ശ്രീകാര്യം സ്വദേശിയായ സജീവ് എന്നയാള്‍ക്കെതിരെയാണ് കേസ്. ആയുര്‍വേദ ഡോക്ടറായ യുവതിയെ താന്‍ ആസ്‌ത്രേലിയയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സജീവ് വിവാഹംചെയ്‌തത്.
സ്വന്തം കിടപ്പറ രംഗങ്ങള്‍ ഭാര്യയറിയാതെ ഇയാള്‍ രഹസ്യമായി ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. വിവാഹശേഷം ആസ്‌ത്രേലിയയില്‍ എത്തിയപ്പോഴാണ് ഇയാള്‍ അവിടെ ടാക്‌സി ഡ്രൈവറാണെന്ന കാര്യം യുവതി അറിയുന്നത്.
യുവതിയുടെ പരാതിപ്രകാരം ഇയാളുടെ വീട് റെയ്‌ഡ് ചെയ്‌ത സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ ലാപ്‌ടോപും മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഇവ സിഡാക്കില്‍ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.
ഇയാള്‍ക്ക് ആസ്‌ത്രേലിയയില്‍ മറ്റൊരു സ്‌ത്രീയുമായി ബന്ധമുണ്ടെന്നും ഭാര്യ നല്‍കിയ പരാതിയില്‍ ആരോപണമുണ്ട്. ഗാര്‍ഹികപീഡന വിരുദ്ധ നിയമപ്രകാരം തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്‌ക്ലാസ് മജിസ്‌ട്രേട്ട് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications