മാഡം തുസ്സേഡ്‌സില്‍ സച്ചിനും

ലോകപ്രശസ്‌തരായ വ്യക്തികളുടെ മെഴുകു പ്രതിമകള്‍ സ്ഥാപിച്ച ലണ്ടനിലെ മാഡം തുസ്സേഡ്‌സ് മ്യൂസിയത്തിലാണ് സച്ചിന്റെ മെഴുകു പ്രതിമ സ്ഥാപിക്കുന്നത്. ഏപ്രില്‍ മാസത്തിലാണ് പ്രതിമ അനാഛാദനം ചെയ്യുക.
ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും ഇതിഹാസങ്ങളായ ബ്രയാന്‍ ലാറ, ഷെയ്‌ന്‍ വോണ്‍ എന്നിവരുടെ മെഴുകു പ്രതിമകള്‍ ഏറെ നാളുകള്‍ക്കുമുമ്പേ മ്യൂസിയത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഡേവിഡ് ബക്കാം, മുഹമ്മദലി, ടൈഗര്‍ വുഡ്‌സ്, ജെസ്സി ഓവന്‍സ് എന്നിവരാണ് മ്യൂസിയത്തിലെ മറ്റു കായിക പ്രതിഭകള്‍.
പ്രതിമയുണ്ടാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്കായി സ്റ്റുഡിയോ കലാകാരന്മാര്‍ കഴിഞ്ഞയാഴ്‌ച മുംബൈയിലെത്തി സച്ചിനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
സച്ചിന്‍ തന്നെ സംഭാവന നല്‍കിയ ടെസ്‌റ്റ് വേഷത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി കാണികളെ അഭിവാദ്യംചെയ്യുന്ന പോസില്‍ പ്രതിമ തയ്യാറാക്കാനാണ് ശ്രമം നടക്കുന്നത്. 150,000 പൗണ്ട് ആണ് ശില്‍പത്തിനായി മുടക്കുന്നത്.












Click it and Unblock the Notifications