പബ് ആക്രമണം പ്രാകൃതം: അദ്വാനി
ബാംഗ്ലൂര്‍/മംഗലാപുരം: മംഗലാപുരം നഗരത്തില്‍ സമാധാനഭംഗം ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ശ്രീരാംസേന പ്രവര്‍ത്തകരെ മൂന്നുമാസത്തേയ്‌ക്ക് മംഗലാപുരം താലൂക്കില്‍ നിന്നും നാടുകടത്താന്‍ ഉത്തരവ്.
ശ്രീരാംസേന പ്രവര്‍ത്തകരായ ലോകേഷ്, ജഗദീഷ് എന്നിവരെ നാടുകടത്താനാണ് അസിസ്‌റ്റന്റ് കമ്മീഷണര്‍ കൃഷ്‌ണമൂര്‍ത്തി ഉത്തരവിട്ടത്. പ്രസാദ് അത്താവര്‍, സുഭാഷ് പഡീല്‍, ആശോക് ഷെട്ടി എന്നിവരുള്‍പ്പെടെ അഞ്ചുപേരെ നേടുകടത്തണമെന്നായിരുന്നു പൊലീസിന്റെ ആവശ്യമെങ്കിലും മൂന്നു പേര്‍ കോടതിയില്‍ നിന്നും സ്‌റ്റേവാങ്ങിയതിനാല്‍ തുടര്‍നടപടികളില്‍ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു.
ഇതിനിടെ മംഗലാപുരത്തെ പബില്‍ പെണ്‍കുട്ടികളെ ആക്രമിച്ച ശ്രീരാമസേന പ്രവര്‍ത്തകരെ ബിജെപി നേതാവ് എല്‍കെ അദ്വാനി വിമര്‍ശിച്ചു. മംഗലാപുരത്തെ സംഭവം ഭാരതീയ പാരമ്പര്യത്തിന് യോജിക്കുന്നതെല്ലെന്നും പ്രാകൃതമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഭീകരവിരുദ്ധ ബോധവല്‍ക്കരണ റാലിക്കിടെ ബാംഗ്ലൂരില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്വാനി ശ്രീരാമസേന പ്രവര്‍ത്തകരെ വിമര്‍ശിച്ചത്.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവരുടേതായ രീതികളുണ്ട്. ചിലര്‍ക്ക് അതിനോട് യോജിക്കാന്‍ കവിയില്ല. അതിന്റെ പേരില്‍ അവരെ മര്‍ദ്ദിക്കുന്നത് തെറ്റാണ്-അദ്വാനി പറഞ്ഞു.
ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കര്‍ണാടകത്തിലെ ബിജെപിയുടെപ്രമുഖ നേതാക്കള്‍ ചടങ്ങില്‍സംസാരിച്ചു. മുംബൈ ഭീകരാക്രമണത്തിനിടെ വെടിയേറ്റുമരിച്ച മലയാളി കമാന്‍ഡോ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ പിതാവ് കെ ഉണ്ണികൃഷ്‌ണനെ ചടങ്ങില്‍ അദ്വാനി ആദരിച്ചു.












Click it and Unblock the Notifications